EPL 2022 European Football Foot Ball Top News transfer news

ഒരു ദശാബ്ദത്തിനു ശേഷം ഹെക്ടർ ബെല്ലറിന്‍ ബാഴ്സയിലേക്ക് തിരിച്ചുവരുന്നു

September 1, 2022

ഒരു ദശാബ്ദത്തിനു ശേഷം ഹെക്ടർ ബെല്ലറിന്‍ ബാഴ്സയിലേക്ക് തിരിച്ചുവരുന്നു

ആഴ്‌സണലിന്റെ റൈറ്റ് ബാക്ക് ഹെക്ടർ ബെല്ലറിനുമായി ബാഴ്‌സലോണ ഒരു കരാർ അവസാനിപ്പിക്കുന്നത്തിന്‍റെ  വക്കില്‍ എത്തിയതായി റിപ്പോര്‍ട്ട്.27-കാരനായ താരം മൈക്കല്‍ ആര്‍റെറ്റയുടെ കീഴില്‍ കളിക്കാനുള്ള സമയം ലഭിക്കാത്തത് മൂലം കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി  മറ്റു ഓപ്ഷനുകള്‍ തിരയുന്നുണ്ടായിരുന്നു.താരം പ്രീ സീസണില്‍ ടീമില്‍  ഇടം നേടി എങ്കിലും ഒരു മിനുറ്റ് പോലും കളിച്ചിട്ടില്ല.

Hector Bellerin in action for Real Betis in February 2022

കഴിഞ്ഞ ടെര്‍മില്‍ റയല്‍ ബെറ്റിസിനു വേണ്ടി ലോണില്‍ കളിച്ച താരം അങ്ങോട്ട്‌ മടങ്ങി പോകുന്നതിനു ആഗ്രഹിച്ചിരുന്നു.എന്നാൽ  സാമ്പത്തിക സ്രോതസ്സുകളുടെ അഭാവം കാരണം  ഒരു ഡീല്‍ നല്‍കാന്‍ പറ്റിയ അവസ്ഥയില്‍ അല്ല ബെറ്റിസ്‌ ഇപ്പോള്‍.2011-ൽ ആഴ്‌സണലിലേക്ക് സൈൻ ചെയ്യുന്നതിന് മുമ്പ് ബാഴ്‌സയുടെ യൂത്ത് സെറ്റപ്പിൽ എട്ട് വർഷം ചെലവഴിച്ച മുൻ ലാ മാസിയ താരത്തിനു ക്ലബിലെ കീഴ്വഴക്കങ്ങള്‍ നന്നായി അറിയാം.ബാഴ്സക്ക് വേണ്ടി കളിക്കാന്‍ താരം തന്‍റെ വേതനത്തില്‍ വലിയ ചുരുക്കം വരുത്തിയിട്ടുണ്ട്.അദ്ധേഹത്തിന്റെ ഒരു വര്‍ഷം കൂടി ആഴ്സണലുമായി ശേഷിക്കുന്ന കരാര്‍  റദ്ദ് ചെയ്യാന്‍ ഒരുങ്ങുകയാണ് ക്ലബ് മാനേജ്മെന്റ്.അതോടെ ഒരു ഫ്രീ ഏജന്റ്റായി ആയിരിക്കും അദ്ദേഹം ബാഴ്സയിലെക്ക് വരുന്നത്.

Leave a comment