താടിയെല്ലിന് പരിക്ക് ; ചെല്സിയിലെക്കുള്ള ഒബമയെങ്ങിന്റെ കൂടുമാറ്റം സംഗീര്ണമാകുന്നു
പിയറി-എമെറിക്ക് ഔബമെയാങ്ങിന്റെ വീട് കൊള്ളയടിച്ചപ്പോൾ ഉണ്ടായ പരിക്ക് കാരണം ബാഴ്സലോണയിൽ നിന്ന് ചെൽസിയിലേക്ക് മാറുന്നത് സംശയത്തിലായേക്കുമെന്ന് റിപ്പോർട്ട്. ആയുധധാരികളായ നാല് പേർ ബാഴ്സലോണ കളിക്കാരനെയും ഭാര്യ അലിഷ ബിഹാഗിനെയും ഭീഷണിപ്പെടുത്തി മോഷണം നടത്തിയത് കഴിഞ്ഞ ദിവസങ്ങളിലെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.
ദി അത്ലറ്റിക് പറയുന്നതനുസരിച്ച്, നുഴഞ്ഞുകയറ്റക്കാരുമായുള്ള പോരാട്ടത്തിനിടെ ഔബമേയാങ്ങിന്റെ താടിയെല്ലിന് തകരാർ സംഭവിച്ചു, ഇത് കുറച്ച് ആഴ്ചകളോളം താരത്തിനെ കളിക്കാന്‍ അനുവധിച്ചേക്കില്ല.ഒരു സാധ്യതയുള്ള ഡീലിനെക്കുറിച്ച് നിലവിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.പക്ഷെ ചര്‍ച്ച എവിടെയും എത്തുന്നില്ല എന്ന് മാത്രമല്ല താരത്തിന് ഈ ഒരു അവഹിതം കൂടി സംഭവിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീർണ്ണമായിരിക്കുകയാണ്. താരമായി ഒരു വ്യതിഗത നിബന്ധനകളിലും ചെല്‍സി എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.






































