ലൂക്കാസ് പാക്വെറ്റ ഇനി വെസ്റ്റ് ഹാമിന് വേണ്ടി പന്ത് തട്ടും
വെസ്റ്റ് ഹാം യുണൈറ്റഡ് മിഡ്ഫീൽഡർ ലൂക്കാസ് പാക്വെറ്റയെ ക്ലബ്ബ്-റെക്കോർഡ് തുകയ്ക്ക് സൈനിംഗ് പൂർത്തിയാക്കി.ഫീസ് ആയി 36.7 മില്യൺ പൗണ്ടും ആഡ് ഓണ്‍ തുകയായി 14.5 മില്യണും കൂടി നല്‍കിയതിന് ശേഷമാണ് വെസ്റ്റ് ഹാം ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയത്.ഞായറാഴ്ച ഹാമേഴ്സിനൊപ്പം മെഡിക്കൽ പാസായ 25-കാരൻ ലണ്ടൻ സ്റ്റേഡിയത്തിൽ അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു.കരാറില്‍ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുണ്ട്.
പക്വെറ്റ വെസ്റ്റ് ഹാമിന്റെ എട്ടാമത്തെ സൈനിംഗ് ആണ്.ഈ സമ്മറില്‍ ഉടനീളം അവര്‍ 170 മില്യണ്‍ യൂറോയിലധികം ചെലവഴിച്ചിരിക്കുന്നു.മിഡ്ഫീൽഡർ സാൻ സിറോയിൽ 18 മാസത്തെ ഫ്ലോപ്പ് കരിയര്‍ അവസാനിപ്പിച്ച് ലിയോണിലെക്ക് എത്തിയത് വളരെ നല്ലൊരു തീരുമാനം ആയി മാറി.കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളും 14 അസിസ്റ്റുകളും നൽകിയ പാക്വെറ്റ ഫ്രഞ്ച് ടീമിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായിരുന്നു.വെസ്റ്റ്ഹാമിൽ 11-ാം നമ്പർ കുപ്പായമണിയുന്ന പക്വെറ്റ, ബുധനാഴ്ച ലണ്ടനിലെ എതിരാളികളായ ടോട്ടൻഹാം ഹോട്സ്പറിനെതിരായ മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കാന്‍ കഴിയുമോ എന്ന കാത്തിരിപ്പില്‍ ആണ് ഇപ്പോള്‍ ആരാധകര്‍.






































