മലയാളിക്ക് വീണ്ടും അഭിമാന മുഹൂർത്തം – സന്ദീപ് വാര്യാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെക്
മലയാളി പേസ് ബൗളർ സന്ദീപ് വാര്യാർ കൊൽക്കത്തയിലേക്ക്. ഐ.പി.ൽ തുടങ്ങാൻ വെറും 10 ദിവസം പോലും ഇല്ലാതിരിക്കുന്ന വേളയിൽ സന്ദീപിന് അപ്രധീക്ഷിതമായാ അംഗീകാരം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അദ്ദേഹത്തെ 20 ലക്ഷം രൂപക്ക് സ്വന്തമാക്കി.
കൈമാറ്റ വിപണിയിൽ അദ്ദേഹത്തെ ആരും വാങ്ങാത്തതു മലയാളിക്ക് ഒരു നടുക്കം തന്നെയായിരുന്നു. രഞ്ജിയിലും സയ്ദ് മുസ്താഖ് അലി ട്രോഫിയിലും അദ്ദേഹം മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. രഞ്ജിയിൽ 44 വിക്കറ്റ് നേടി ടീമിനെ സെമിയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചിരുന്നു. ആയതിനാൽ വൈകി ആയാലും ഇത് അർഹിക്കുന്ന അംഗീകാരം തന്നെ. ഇതോടെ ഇത്തവണ ഐ.പി.ൽ കളിക്കുന്ന ആറാമത്തെ കായികതാരമായി സന്ദീപ്. കേരള ക്രിക്കറ്റിനു ഇത് വീണ്ടും ഉണർവ് നല്കുമെന്നുള്ളതിൽ തർക്കമില്ല.






































