ലക്ഷ്യം ജോവ ഫെലിക്സ് ; യുണൈറ്റഡും അത്ലറ്റിക്കോയും ചര്‍ച്ച നടത്തി
മാഞ്ചസ്റ്റർ യുണൈറ്റഡ് ട്രാൻസ്ഫർ ജാലകത്തിന്റെ അവസാന ആഴ്ചകളിൽ തങ്ങളുടെ പ്രയത്നം കൂടുതല്‍ തീവ്രമാക്കുന്നു.അത്ലറ്റിക്കോ മാഡ്രിഡിന്റെ മാത്യൂസ് കുൻഹ,മാഡ്രിഡിന്റെ മിഡ്ഫീല്‍ഡര്‍ കാസെമിറോ എന്നിവര്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യുണൈറ്റഡിന്റെ ട്രാന്‍സ്ഫര്‍ ജാലക ലക്ഷ്യങ്ങള്‍ ആണ്.മാർക്ക പുറത്ത് വിട്ട റിപ്പോര്‍ട്ട് പ്രകാരം യുണൈറ്റഡിന്റെ പ്രതിനിധികൾ ചൊവ്വാഴ്ച വൈകുന്നേരം അത്ലറ്റിക്കോ മാഡ്രിഡുമായി കൂടിക്കാഴ്ച നടത്തി.
ചര്‍ച്ചയില്‍ ഡെവിള്‍സ് അത്ലറ്റിക്കോ മാഡ്രിഡ് യുവ താരമായ ജോവ ഫെലിക്സിന്റെ പേരും പൊങ്ങി വന്നു എന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.മൂന്ന് സീസണുകൾക്ക് മുമ്പ് അത്ലെറ്റിക്കോ 127 മില്യൺ യൂറോ നൽകി കൊണ്ട് ആണ് ബെന്‍ഫിക്കയില്‍ നിന്ന് കളിക്കാരനെ സൈന്‍ ചെയ്തത്.താരം സിമിയോണിയുടെ ടീമിലെ ഒരു അവിഭാജ്യ ഘടക്കം ആയി മാറി കഴിഞ്ഞു. അതിനാല്‍ തന്നെ താരം വില്പനക്കല്ല എന്നായിരുന്നു അവരുടെ മറുപടി.എന്നാല്‍ താരത്തിനു വേണ്ടി എത്ര പണം നല്‍കാം എന്ന് യുണൈറ്റഡ് ഇതുവരെ പറഞ്ഞിട്ടില്ല.ഇപ്പോഴത്തെ സമ്മര്‍ദം അതിജീവിക്കാന്‍ നല്ല ഒരു സര്‍പ്രൈസ് ഓഫര്‍ നല്കാന് കഴിഞ്ഞാല്‍ ഒരു ട്രാന്‍സ്ഫര്‍ സാധ്യത തള്ളി കളയാന്‍ കഴിയില്ല.






































