‘എവർട്ടന്റെ ആന്റണി ഗോർഡന് വേണ്ടി 40 മില്യൺ ബിഡ് നല്‍കി ചെല്‍സി
ആന്റണി ഗോർഡന് വേണ്ടി ചെൽസി എവർട്ടനെ സമീപിച്ചതായി റിപ്പോർട്ട്.അവര്‍ താരത്തിനു വേണ്ടി നല്‍കിയ ബിഡ് 40 മില്യൺ പൗണ്ട് ആണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പറയുന്നുണ്ട്.35 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടി എവർട്ടന്റെ കഴിഞ്ഞ സീസണിലെ നിലനിൽപ്പിന് തന്നെ വലിയ ഒരു സംഭാവന നല്‍കിയ താരമാണ് അദ്ദേഹം.
ഗോർഡന്റെ ഉയർച്ച മറ്റ് പ്രീമിയർ ലീഗ് ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.അതിനാല്‍ എത്രയും പെട്ടെന്ന് ഒരു ഡീല്‍ പൂര്‍ത്തീകരിക്കാന്‍ ആയിരിക്കും ചെല്‍സിയുടെ നീക്കം. ടോട്ടൻഹാം ഹോട്‌സ്‌പർ,ന്യൂകാസിൽ യുണൈറ്റഡ് എന്നീ ക്ലബുകളും താരത്തിനു വേണ്ടി ബിഡ് നല്‍കിയതായി വാര്‍ത്തയുണ്ട്.ഇപ്പോൾ, സ്കൈ സ്‌പോർട്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം താരത്തിനെ ഈ സമ്മറില്‍ വിട്ട് നല്‍കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നും പക്ഷേ ഇരു ക്ലബുകളും ചര്‍ച്ച തുടരുന്നുണ്ട്.2012-ൽ ഗുഡിസൺ പാർക്കിലേക്ക് പോകുന്നതിന് മുമ്പ് ലിവർപൂൾ അക്കാദമിയില്‍ നിന്ന് വളര്‍ന്ന താരത്തിനു എവര്‍ട്ടന്‍ ആവശ്യപ്പെടുന്നത് 50 മില്യൺ പൗണ്ട് ആണ്.






































