European Football Foot Ball Top News transfer news

ചെൽസി വിടാൻ സിയെക്ക് വേതനം കുറയ്ക്കാൻ തയ്യാര്‍ ആണ്

August 12, 2022

ചെൽസി വിടാൻ സിയെക്ക് വേതനം കുറയ്ക്കാൻ തയ്യാര്‍ ആണ്

ഈ വേനൽക്കാലത്ത് ചെൽസിയിൽ നിന്ന് ട്രാൻസ്ഫർ ചെയ്യാനുള്ള തന്റെ ശ്രമങ്ങൾ ശക്തമാക്കാൻ ഹക്കിം സിയെക്ക് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്.താരത്തിനെ ഒരു ഫസ്റ്റ് ടീം പ്ലയെര്‍ ആയി ഇതുവരെ ടുഷല്‍ കണക്കാക്കിയിട്ടില്ല.രണ്ട് കാമ്പെയ്‌നുകളിലായി പ്രീമിയർ ലീഗിൽ വെറും 29 മത്സരങ്ങളില്‍ മാത്രമാണ് സിയെക്ക് കളിച്ചിട്ടുള്ളത്.ഏതാനും ആഴ്‌ചകളായി, താരവും  എസി മിലാനിലേക്കുള്ള ഒരു ട്രാന്‍സ്ഫര്‍ റൂമര്‍ കേള്‍ക്കുന്നുണ്ട് എങ്കിലും ഒരു ഒഫീഷ്യല്‍ ബിഡ് അവരുടെ പക്കല്‍ നിന്നും വന്നിട്ടില്ല.

Ziyech 'prepared to lower wages to leave Chelsea'

അതിനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ താരം തന്റെ ശമ്പളം കുറക്കാന്‍ തയ്യാര്‍ ആണ്. കാൽസിയോമെർകാറ്റോ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഓഫര്‍ തനിക്ക് തീരെ ലാഭം അല്ലെങ്കില്‍ പോലും ഇറ്റലിയിലേക്ക് മാറുന്നത് അദ്ദേഹം പരിഗണിക്കുന്നുണ്ട്.സിയേക്കിന്റെ  നീക്കത്തെ മിലാൻ സ്വാഗതം ചെയ്യുമെന്ന് പറയപ്പെടുന്നു.തുടക്കത്തില്‍ ഒരു ലോണും അതിനുശേഷം മാത്രം അദ്ധേഹത്തെ സ്ഥിരമായി വാങ്ങാനുമുള്ള ഒരു കരാര്‍ ആണ് എസി മിലാന്‍ പ്രോപോസ് ചെയ്യുന്നത് എന്നും കാൽസിയോമെർകാറ്റോ പറയുന്നു.

Leave a comment