Foot Ball transfer news

“എന്തുകൊണ്ട് യുവന്റസ്” , ഡി ലിറ്റ് കാരണം വ്യക്തമാക്കുന്നു…!!!

July 19, 2019

“എന്തുകൊണ്ട് യുവന്റസ്” , ഡി ലിറ്റ് കാരണം വ്യക്തമാക്കുന്നു…!!!

യൂറോപ്പിലെ പ്രമുഖ ക്ലബ്ബ്കളെല്ലാം ഒരുപോലെ നോട്ടമിട്ട ഡച്ച് ഡിഫൻഡർ ഡി ലിറ്റ് ഒടുവിൽ മനസ്സ് തുറക്കുന്നു. എന്തുകൊണ്ടാണ് താരം യുവന്റസുമായി കരാറൊപ്പുവെച്ചതെന്ന് ഇപ്പോൾ താരം തന്നെ വ്യക്ത മാക്കിയിരിക്കുകയാണ്. ഇരുപത്കാരനായ ഡി ലിറ്റിനെ 75 മില്ല്യൺ യൂറോക്കാണ് യുവന്റസ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സയുമടക്കം നിരവധി പ്രമുഖർ താരത്തിനുവേണ്ടി മുന്നോട്ട് വന്നിരുന്നു.

ഇറ്റാലിയൻ ഫുട്‌ബോളിനോടുള്ള അഭിനിവേശമാണ് യുവന്റസ് തിരഞ്ഞെടുക്കാനുള്ള കാരണം എന്നാണ് ഡി ലിറ്റ് പറഞ്ഞത്. ക്രിസ്റ്റ്യാനോ റൊണാൾഡോ , ബിയൻകൊനേരി , ജോർജിയോ ചിയേലിനി എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ഡി ലിറ്റിനു ഇപ്പോൾ അവസരം ലഭിക്കും.

” ജന്മനാട് വിടാനുള്ള തീരുമാനം എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം സമ്മതിക്കുന്നു, എന്നാൽ തന്റെ കരിയറിലെ ഈ ഘട്ടത്തിൽ യുവേയാണ് തനിക്ക് ഏറ്റവും മികച്ച ക്ലബ് എന്ന് തോന്നി. അതിനാൽ അവരുടെ ഭാഗമാകുന്നു. ഇത് ബുദ്ധിമുട്ടുള്ള ഒരു തിരഞ്ഞെടുപ്പായിരുന്നു” ഡി ലിറ്റ് കൂട്ടിച്ചേർത്തു.

Leave a comment