ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ട് പ്രകടനം ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞു
സതാംപ്ടണിൽ നടന്ന ആദ്യ ടി20 ഇന്റർനാഷണലിൽ ഇംഗ്ലണ്ടിനെ 50 റൺസിന് പരാജയപ്പെടുത്തി കൊണ്ട് ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0 നു ലീഡ് നേടി.ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് എട്ട് വിക്കറ്റിന് 198 റൺസ് നേടി.ആറോവറിന് മുന്നേ തന്നെ രണ്ടു ഓപ്പണര്‍മാരെയും,രോഹിത് ശർമ്മ (14 പന്തിൽ 24),ഇഷാന് കിഷന് (10 പന്തിൽ 8) നഷ്ട്ടപ്പെട്ടു എങ്കിലും മധ്യ ഓവറുകളില്‍ സൂര്യ കുമാര്‍ യാദവ് (19 പന്തിൽ 39),ദീപക് ഹൂഡ (17 പന്തിൽ 33),ക്യാപ്റ്റന്‍ ഹര്‍ദിക്ക് പാണ്ട്യ (33 പന്തില്‍ 51) ഇവരുടെ തകര്‍പ്പന്‍ അടികള്‍ ആണ് ഇന്ത്യയുടെ സ്കോറിങ്ങിന് വേഗം കൂട്ടിയത്.
ബാറ്റ് കൊണ്ട് വിസ്മയിപ്പിച്ച ഹാർദിക് പിന്നീട് 4/33 എന്ന മികച്ച ബോളിംഗ് ഫിഗര്‍ കൊണ്ടും ഇംഗ്ലണ്ടിനു മേല്‍ ആധിപത്യം പുലര്‍ത്തി.ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 19.3 ഓവറിൽ 148ന് അവസാനിച്ചു.ആദ്യ നാല് വിക്കറ്റുകള്‍ 37 പന്തിനുള്ളില്‍ നഷ്ട്ടപ്പെട്ട ഇംഗ്ലീഷ് പടക്ക് ബ്രുക്ക് മൊയീന്‍ അലി കൂട്ടുകെട്ട് നേരിയ ആശ്വാസം നല്കി എങ്കിലും ഇരുവരെയും ഒരോവറില്‍ പുറത്താക്കി കൊണ്ട് യുവസേന്ദ്ര ചഹല്‍ ഇന്ത്യ കാത്തിരുന്ന ബ്രേക്ക് നല്കി.നാളെയാണ് പരമ്പരയിലെ രണ്ടാമത്തെ മത്സരം.