എതിരാളികൾ തുല്യരായിരുന്നു അതിനാൽ ലോകകപ്പ് പങ്കിടേണ്ടിയിരുന്നു: മുരളീധരൻ
2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ സാധാരണയായി കണ്ടു വരുന്നത് ഒരു ടീമിന്റെ ആധിപത്യം ആയിരുന്നു.ലോകകപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ഇത്രയും മികച്ച ഒരു ഫൈനൽ നടക്കുന്നത്.സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ,സൂപ്പർ ഓവർ വരെയും സമനില.പക്ഷെ ഐ സി സി യുടെ നിയമം അനുസരിച്ച് ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീമിനെ വിജയികളായി തിരഞ്ഞെടുത്തു.അത്തരം നിയമങ്ങളെ എതിർത്തു പല മുതിർന്ന കളിക്കാരും രംഗത്ത് വന്നിരുന്നു.
ഇപ്പോൾ ആ വിഷയത്തിൽ തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുത്തയ്യ മുരളീധരൻ.ഇംഗ്ലണ്ടും ന്യൂസിലാൻഡും തുല്യ പ്രകടനം ആണ് നടത്തിയത്.അതിനാൽ കിരീടം പങ്ക് വെക്കുകയാണ് വേണ്ടിയിരുന്നത്.ഫൈനലിൽ ഒരു ടീം പോലലും വിജയ റൺസ് നേടിയില്ല.ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യപിക്കപെട്ട നിയമം മാറണമെന്നാണ് തന്റെ ആഗ്രഹം.ആരാണോ മികച്ചത് അവരാണ് അവരാണ് ചാമ്പ്യന്മാർ.അത്തരമൊരു ദിനമായിരുന്നില്ല.പക്ഷെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി.അതുകൊണ്ട് ഇത്തരം ഒരു തീരുമാനത്തിലൂടെ എങ്ങനെ ആണ് വിജയിയെ തിരഞ്ഞെടുക്കാനാകുന്നത്.അതുകൊണ്ട് ഇത്തരം നിയമങ്ങൾ മാറുക തന്നെ വേണം.അനുഭവങ്ങൾ ഉണ്ടാകുമ്പോൾ ആണ് പരിഹാരം തേടണം തുടങ്ങുന്നത്.അതുകൊണ്ട് എത്രയും വേഗം ഇത്തരം നിയമങ്ങൾ മാറിവരട്ടെ എന്നും മുരളീധരൻ കുറിച്ചു.