European Football Foot Ball Top News transfer news

കാൽവിൻ ഫിലിപ്പിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി സ്ഥിതീകരിച്ചു

July 5, 2022

കാൽവിൻ ഫിലിപ്പിന്റെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി സ്ഥിതീകരിച്ചു

ആറ് വർഷത്തെ കരാറിൽ ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കി കാൽവിൻ ഫിലിപ്പ്.ഇംഗ്ലണ്ട് ഇന്റർനാഷണൽ 2028-ലെ വേനൽക്കാലം വരെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നിബന്ധനകൾ അംഗീകരിച്ചു കഴിഞ്ഞു.എല്ലാൻഡ് റോഡിൽ 12 വർഷം നീണ്ട കരിയറിന് ആണ് അദ്ദേഹം വിരാമമിട്ടത്.വിൻസെന്റ് കമ്പനി അവസാനമായി ധരിച്ചിരുന്ന മാൻ സിറ്റിയിലെ നാലാം നമ്പർ ഷർട്ട് ഫിലിപ്സിന് കൈമാറി, കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ഫെർണാണ്ടീഞ്ഞോ ഫ്രീ ട്രാൻസ്ഫറിൽ പോയ വിടവ് മാറ്റുന്നതിന് ആണ് ഫിലിപ്പ് എത്തുന്നത്.

Kalvin Phillips joins Man City on six-year deal

ലീഡ്‌സിൽ ഉണ്ടായിരുന്ന സമയത്ത്, മാർസെലോ ബിയൽസയുടെ കീഴിൽ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടിയ 2019-20 ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ഫിലിപ്‌സ്, 26 കാരനായ അദ്ദേഹം ഇപ്പോൾ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡ് നിരയിലും  സ്ഥിര സാന്നിധ്യമാണ്.

Leave a comment