ചെൽസി നീക്കത്തിന് ക്രിസ്റ്റ്യാനോ റൊണാൾഡോ തയ്യാര്‍
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ചെല്‍സിയില്‍ ചേരാന്‍ തയ്യാറാണ് എന്ന് പറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട്.എന്നാൽ ഔപചാരികമായ ഓഫർ നൽകണമോ എന്ന് ക്ലബ് ഇതുവരെ തീരുമാനിച്ചിട്ടില്ല.ബയേൺ മ്യൂണിക്കും പാരീസ് സെന്റ് ജെർമെയ്‌നും സാധ്യമായ ലക്ഷ്യസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നു,എന്നാല്‍ നീക്കങ്ങള്‍ ഇരുവരുടെ പക്ഷത് നിന്നും വരാത്തതിനെ തുടര്‍ന്ന് പുതിയ വാര്‍ത്തകള്‍ ഒന്നും തന്നെ കേള്‍ക്കാനില്ല.
അതേസമയം റൊണാൾഡോയുടെ പ്രതിനിധി ജോർജ്ജ് മെൻഡസും പുതിയ ചെൽസി ചെയർമാൻ ടോഡ് ബോഹ്‌ലിയും തമ്മിൽ ഒരു ചര്‍ച്ച നടന്നതായി ഇഎസ്പിഎന്‍ വെളിപ്പെടുത്തിയത് താരത്തിന്റെ ട്രാന്‍സ്ഫര്‍ ലണ്ടനില്‍ കലാശിക്കാനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചു.മറീന ഗ്രാനോവ്‌സ്‌കായയുടെയും പീറ്റർ ചെക്കിന്റെയും പുറത്തായതിനെത്തുടർന്ന് ഇടക്കാല സ്‌പോർട്‌സ് ഡയറക്ടറായും പ്രവർത്തിക്കുന്ന ബോഹ്‌ലി, തന്റെ കരിയറിന്റെ ഈ അവസാന ഘട്ടത്തിലും റൊണാൾഡോയെപ്പോലെ ഒരു ഫുട്ബോള്‍ ഐക്കണിനെ ടീമിലെതിക്കാന്‍ ഏറെ താല്‍പര്യപ്പെടുന്നു.






































