European Football Foot Ball Top News transfer news

ഈ സമ്മറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറോ ഏഴോ സൈനിങ്ങുകൾ ആവശ്യമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വസിക്കുന്നു

July 4, 2022

ഈ സമ്മറില്‍ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആറോ ഏഴോ സൈനിങ്ങുകൾ ആവശ്യമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്വസിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ തന്റെ ക്ലബ് അടുത്ത ടേമിൽ  മികച്ച പ്രകടനം പുറത്തെടുക്കുന്നതിനു  കുറഞ്ഞത് ആറ് “പ്രധാനപ്പെട്ട കളിക്കാരെ” സൈൻ ചെയ്യണമെന്ന് വിശ്വസിക്കുന്നതായി റിപ്പോർട്ട്.അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നതിനാൽ ക്ലബ് വിടാനുള്ള ആഗ്രഹം അദ്ദേഹം യുണൈറ്റഡിനെ അറിയിച്ചു കഴിഞ്ഞു.

Ronaldo 'believes Man United need six or seven signings'

ഈ വേനൽക്കാലത്ത് മാൻ യുണൈറ്റഡിന്റെ ചലനമില്ലാത്ത ട്രാന്‍സ്ഫര്‍ പദ്ധതി റൊണാള്‍ഡോയേ ഏറെ നിരാശന്‍ ആക്കുന്നു.ഒരു മാസത്തിനുള്ളില്‍ ലീഗ് തുടങ്ങാന്‍ ഇരിക്കെ വെറും ഒരു സൈനിംഗ് മാത്രമാണ് റെഡ് ഡെവിള്‍സ് ഇതുവരെ പൂര്‍ത്തിയാക്കിയത്.മാനേജരെയും ക്ലബിനെയും താന്‍ ഒരുപാട് ഇഷ്ട്ടപ്പെടുന്നു എന്നും എന്നാല്‍ അത് മാത്രം കൊണ്ട് താന്‍ മാഞ്ചസ്റ്ററില്‍ തുടരാന്‍ പോകുന്നില്ല എന്നും റൊണാള്‍ഡോ വെളിപ്പെടുത്തി.

Leave a comment