സമ്മര്‍ ടാര്‍ഗറ്റ് ആയ നാല് താരങ്ങളെ ടീമില്‍ എത്തിക്കുന്നതിന് ടിവി അവകാശത്തിന്റെ 15% കൂടി വില്ക്കാന് ബാഴ്സലോണ
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നാല് കളിക്കാർക്കായി ചെലവഴിക്കാൻ 172 മില്യൺ പൗണ്ട് തിരിക്കാന്‍ ബാഴ്സലോണ.ബയേൺ മ്യൂണിക്ക് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയാണ് ക്ലബിന്റെ പ്രധാന മുൻഗണന,കൂടാതെ മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവ, ലീഡ്സ് വിങ്ങർ റാഫിഞ്ഞ , സെവിയ്യ ഡിഫൻഡർ ജൂൾസ് കൗണ്ടെ എന്നിവരെയും ഈ സമ്മറോടെ ടീമില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ബാഴ്സയുടെ ലക്ഷ്യം.
ഏകദേശം 344 മില്യൺ പൗണ്ട് വിലമതിക്കുന്ന ഒരു ഇടപാടിൽ തങ്ങളുടെ ടിവി അവകാശത്തിന്റെ 15 ശതമാനം കൂടി വിറ്റ് പണം ഉണ്ടാക്കാൻ ബാഴ്സ ശ്രമിക്കുന്നതായി സ്പാനിഷ് പ്രസിദ്ധീകരണമായ മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ട് ചെയ്യുന്നു.അടുത്ത 25 വർഷത്തിനുള്ളിൽ അവരുടെ ടിവി അവകാശങ്ങളുടെ 10 ശതമാനം അമേരിക്കൻ നിക്ഷേപ സ്ഥാപനമായ സിക്സ്ത്ത് സ്ട്രീറ്റ് പാർട്ണേഴ്സിന് വിൽക്കുമെന്ന് ക്ലബ് ഇതിനകം പ്രഖ്യാപിച്ചിച്ചു കഴിഞ്ഞു.എന്നാൽ വിപണിയിൽ സ്വതന്ത്രമായി നീങ്ങണമെങ്കിൽ അവർ ഇനിയും കൂടുതൽ വിൽക്കേണ്ടതുണ്ട്.






































