ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ആഗ്രഹിക്കുന്നു
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടാൻ അനുവദിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഓൾഡ് ട്രാഫോർഡിലേക്ക് മടങ്ങിയെത്തിയ താരം വ്യക്തിഗത തലത്തിൽ വിജയകരമായ 2021-22 കാമ്പെയ്‌ൻ ആസ്വദിച്ചു എങ്കിലും യുണൈറ്റഡിനെ ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടി കൊടുക്കാന്‍ അദ്ദേഹം പരാജയപ്പെട്ടു.
അതുമൂലം റൊണാൾഡോയുടെ ഭാവിയെ ചുറ്റിപ്പറ്റി അടുത്തിടെ ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു , ബയേൺ മ്യൂണിക്ക്, റോമ, ചെൽസി, സ്പോർട്ടിംഗ് ലിസ്ബൺ എന്നിവര്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നു.തന്റെ കരിയറിന്റെ അവസാന ഘട്ടങ്ങളിൽ ചാമ്പ്യൻസ് ലീഗ് പോലുള്ള വലിയ ട്രോഫികൾക്കായി മത്സരിക്കാൻ ആഗ്രഹിക്കുന്നതിനാൽ അനുയോജ്യമായ ഓഫര്‍ വന്നാല്‍ തന്നെ വിടണം എന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് റൊണാള്‍ഡോ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തിയത് സ്‌കൈ സ്‌പോർട്‌സ് ന്യൂസ് ആണ്.ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇതുവരെ ഒരു പ്രധാന സൈനിംഗ് പോലും നടത്തിയിട്ടില്ലാത്ത ഡെവിള്‍സ് ടീം വെല്ലുവിളി ഉയര്‍ത്തും എന്ന് റൊണാള്‍ഡോ വിശ്വസിക്കുന്നില്ല.






































