റിയാദ് മഹ്റസിന് ഒരു ഹ്രസ്വകാല കരാർ നീട്ടിനൽകാനുള്ള തീരുമാനത്തില്‍ സിറ്റി
നിലവിലെ കരാറിന്റെ അവസാന 12 മാസത്തേക്ക് ഉടൻ പ്രവേശിക്കുന്ന റിയാദ് മഹ്റസിന് മാഞ്ചസ്റ്റര്‍ സിറ്റി ഹ്രസ്വകാല കരാർ നീട്ടിനൽകിയതായി റിപ്പോർട്ട്.കഴിഞ്ഞ സീസണില്‍ പെപ് ഗ്വാർഡിയോളയുടെ കീഴിൽ പ്രീമിയർ ലീഗിൽ ആദ്യ ഇലവനില്‍ ഇടം നേടാന്‍ മാഹ്റസ് ഏറെ പാടുപ്പെട്ടിരുന്നു.ഹാലണ്ടിന്റെ വരവോടെ താരത്തിന്റെ കളി സമയം ഇനിയും കുറയാനുള്ള സാധ്യതകളാണ് കൂടുതല്‍.
എന്നാലും കിട്ടിയ അവസരങ്ങള്‍ എല്ലാം മുതലാക്കിയ താരം 46 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടി.എസി മിലാൻ താരത്തെ സൈന്‍ ചെയ്യാനുള്ള താല്പര്യം മുന്നേ സിറ്റിയോട് അറിയിച്ചിരുന്നു.എന്നാല്‍ പെപ്പിന് താരത്തെ നിലനിര്‍ത്താന്‍ നിലവില്‍ താല്പര്യം ഉള്ളതിനാല്‍ വളരെ ചുരുങ്ങിയ സമയത്തേക്ക് താരത്തിനു ഒരു ഓഫര്‍ നല്കാന് സിറ്റി തയ്യാറായാണ് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.എന്നാല്‍ കരാറിന്റെ കാലയളവിന്റെ ദൈർഘ്യത്തെ കുറിച്ച് റിപ്പോര്‍ട്ടില്‍ എവിടെയും പറഞ്ഞിട്ടുമില്ല.






































