എവർട്ടൺ ഫോർവേഡ് റിച്ചാർലിസണിന് വേണ്ടി ചെൽസിയും രംഗത്ത്
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ എവർട്ടൺ ഫോർവേഡ് റിച്ചാർലിസണായി ഒരു ഔപചാരിക സമീപനം സ്വീകരിക്കാൻ ചെൽസി പദ്ധതിയിടുന്നതായി റിപ്പോർട്ട്.എന്നാൽ ഇപ്പോൾ ഇംഗ്ലീഷ് ക്ലബിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ഇന്റർ മിലാനിലേക്ക് വീണ്ടും റൊമേലു ലുക്കാക്കുവിനെ പറഞ്ഞയാക്കാൻ ഉള്ള ശ്രമത്തിൽ ആണ്.മാഞ്ചസ്റ്റർ സിറ്റി കരാറിൽ 12 മാസം മാത്രം ശേഷിക്കുന്ന റഹീം സ്റ്റെർലിങ്ങിന്റെ കാര്യവും ചെൽസി വളരെ അടുത്ത് നിന്നു വീക്ഷിക്കുന്നുണ്ട്.
ബ്രസീൽ ഇന്റർനാഷണലിന് വേണ്ടിയുള്ള മൽസരത്തിൽ മറ്റൊരു ലണ്ടൻ ക്ലബായ ടോട്ടൻ ഹോട്ട്സ്പർസിന്റെ ഭീഷണിയും ചെൽസിക്ക് മരികടക്കണം.എവർട്ടൺ ആദ്യം അവരുടെ ഏറ്റവും വിലപിടിപ്പുള്ള താരത്തിന് വിൽക്കുന്നതിന് വേണ്ടി ടീമുകളുടെ കൈയ്യിൽ നിന്നു കുറഞ്ഞത് ഒരു 50 മില്യൺ പൗണ്ടിന്റെ ഒരു ഓഫർ എങ്കിലും മുന്നോട്ട് വയ്ക്കേണ്ടിവരുമെന്ന് പറയപ്പെടുന്നു.






































