എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ
ഐപിഎൽ പ്ലേ ഓഫിലെ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പർ ജയന്റ്സും നേർക്കുനേർ. ഇന്നു തോൽക്കുന്നവർക്ക് ഇനിയൊരു അവസരമില്ലാതെ പുറത്തേക്ക് മടക്ക ടിക്കറ്റെടുക്കാം. ആദ്യ കിരീടം തേടിയിറങ്ങുന്ന ആർസിബിക്ക് ഇത്തവണ ഭാഗ്യത്തിന്റെ പിൻബലത്തിലാണ് പ്ലേഓഫിൽ സ്ഥാനം പിടിക്കാനായതു വരെ.
വിരാട് കോലി ഫോമിലേക്ക് മടങ്ങിയെത്തിയത് ആർസിബിക്ക് ഇന്ന് കരുത്താവും. പിന്നാലെ നായകൻ ഫാഫ് ഡുപ്ലസി, ഗ്ലെൻ മാക്സ്വെൽ, ദിനേശ് കാർത്തിക്, രജത് പഠീദാർ എന്നിവരും കൂടെ ബാറ്റിംഗിൽ അണിനിരക്കുന്നതോടെ ഇതുതന്നെയാണ് ടീമിന്റെ ബലം.
ആര്‍സിബിക്ക് ബാറ്റിംഗിൽ കാര്യമായ ആശങ്കയില്ല. എന്നാൽ ബോളിംഗിൽ കാര്യങ്ങൾ നേരെ തിരിച്ചുമാണ്. മുഹമ്മദ് സിറാജ്, ജോഷ് ഹേസൽവുഡ്, വനിന്ദു ഹസരങ്ക, ഹർഷൽ പട്ടേല്‍ എന്നിവരാരും ഇതുവരെ ഒരുമിച്ച് ഫോം കണ്ടെത്തിയിട്ടില്ല.
മറുവശത്ത് ലഖ്നൗ ബാറ്റിംഗിലും ബോളിംഗിലും സ്ഥിരത പുലർത്തുന്നവരാണ്. കെഎൽ രാഹുലിനും ക്വിന്റൺ ഡിക്കോക്കും അണിനിരക്കുന്ന ഓപ്പണിംഗ് നിരയാണ് സീസണിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് പടുത്തിയർത്തിയിരിക്കുന്നത്. എന്നാൽ നാല് അർധ സെഞ്ചുറി നേടിയ ദീപക് ഹൂഡ ഒഴികെ മധ്യനിരയിലും വാലറ്റത്തും ഫോമിലുള്ള താരങ്ങളുടെ അഭാവം ലഖ്നൗവിന് തലവേദന സൃഷ്ടിച്ചേക്കാം. ബോളിംഗിൽ മാർക്ക്സ് സ്റ്റോയിനിസ്, ക്രുനാൽ പാണ്ഡ്യ, ആയുഷ് ബദോനി, ജേസൺ ഹോൾഡർ എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ. ഇന്ന് ജയിക്കുന്നവര്‍ മെയ് 27ന് രണ്ടാം ക്വാളിഫയറില്‍ രാജസ്ഥാന് റോയല്‍സിനെ നേരിടും.






































