ജേഴ്സിയിൽ സമ്പൂർണ പരിഷ്ക്കാരം നടപ്പിലാക്കാൻ ന്യൂകാസിൽ യുണൈറ്റഡ്
ന്യൂകാസിൽ യുണൈറ്റഡിന്റെ ജേഴ്സിയിൽ സമ്പൂർണ പരിഷ്ക്കാരം നടപ്പിലാക്കാൻ തയാറെടുത്ത് ഉടമകൾ. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെയാണ് ടീമിൽ പരിഷ്ക്കാരങ്ങൾ വരുന്നത്.
എന്നാൽ ഹോം ജേഴ്സിയിലാവില്ല ഈ മാറ്റം എന്നതാണ് ആശ്വാസം. വെള്ളയും കറുപ്പും കർന്ന ജേഴ്സി നിലനിർത്തുമെങ്കലും അടുത്ത സീസണിലെ എവേ മത്സരങ്ങൾക്ക് വെള്ളയും പച്ചയും നിറമുള്ള ജേഴ്സിയിട്ടാണ് ന്യൂകാസിൽ യുണൈറ്റഡ് കളിക്കുകയെന്നാണ് റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നത്.
ന്യൂകാസിൽ യുണൈറ്റഡ് ക്ലബിന്റെ എൺപതു ശതമാനം ഓഹരികളും സ്വന്തമായുള്ള സൗദി പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് സൗദി അറേബ്യ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക ജേഴ്സിക്കു സമാനമായ ഡിസൈനാണ് ന്യൂകാസിൽ യുണൈറ്റഡിനും നൽകുന്നത്. ലോഗോയും പച്ച നിറത്തിലായിരിക്കു പൂർത്തിയാക്കുക.
അതേസമയം ജേഴ്സിയുടെ നിറം മാറ്റുന്നതോടെ വളരെയധികം വിമർശനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ജേഴ്സിയുടെ നിറം മാറ്റുന്നതിലൂടെ വരുമാനം വർധിപ്പിക്കാനാണ് ന്യൂകാസിൽ ഉടമകൾ ലക്ഷ്യമിടുന്നതെങ്കിലും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.