ഐപിഎല്ലിൽ കൂറ്റൻ സ്കോർ നേടി പഞ്ചാബ്, ബാംഗ്ലൂരിന് ജയിക്കാൻ 210 റൺസ്
ഐപിഎല്ലിലെ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് മുന്നിൽ കൂറ്റൻ സ്കോർ വിജയലക്ഷ്യം മുന്നോട്ടുവെച്ച് പഞ്ചാബ് കിങ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണ് അടിച്ചു കൂട്ടിയത്. ലിയാം ലിവിങ്സ്റ്റൻ, ജോണി ബെയർസ്റ്റോ എന്നിവരുടെ തകർപ്പൻ ബാറ്റിംഗാണ് ടീമിന് മികച്ച സ്കോർ സമ്മാനിച്ചത്.
ആദ്യ വിക്കറ്റിൽ മികച്ച തുടക്കം ലഭിച്ച പഞ്ചാബ് 5 ഓവറിൽ 60 റൺസാണ് അടിച്ചെടുത്തത്. 21 റൺസെടുത്ത ശഇഖർ ധവാനെ പുറത്താക്കി ഗ്ലെൻ മാക്‌സ്‌വെല്ലാണ് ആർസിബിക്ക് ബ്രേക്ക് ത്രൂ നൽകിയത്. ആദ്യ വിക്കറ്റ് വീണെങ്കിലും ഒരു വശത്ത് ജോണി ബെയർസ്റ്റോ കൂറ്റൻ അടിയോടെ കളംനിറഞ്ഞു. എന്നാൽ രണ്ടാമനായി എത്തിയ ഭാനുക രാജപക്‌സെ വേഗം മടങ്ങിയപ്പോൾ പഞ്ചാബ് ഞെട്ടി.
എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ലിവിംഗ്സ്റ്റണും ബെയർസ്റ്റോയും ചേർന്ന് അതിവേഗം സ്കോഡ ചലിപ്പിച്ചു. എന്നാൽ പത്താം ഓവറിൽ 29 പന്തിൽ 66 റൺസെടുത്ത ഇംഗ്ലണ്ട് താരം പുറത്തായെങ്കിലും ലിവിംഗ്സ്റ്റണും ആഞ്ഞടിച്ചു. അതിനു ശേഷം എത്തിയവർ നിരാശപ്പെടുത്തിയെങ്കിവും 42 പന്തിൽ 70 റൺസെടുത്ത ലിവിംഗ്സ്റ്റൺ അവസാന ഓവർ വരെ പിടിച്ചു നിന്നതാണ് സ്കോർ 200 കടക്കാൻ സാഹായിച്ചത്. മായങ്ക് അഗർവാൾ (19), ജിതേഷ് ശർമ്മ (9), ഹർപ്രീത് ബ്രാർ (7), ഋഷി ധവാൻ (7), രാഹുൽ ചാഹർ (2) എന്നിവരാണ് പഞ്ചാബ് നിരയിൽ പുറത്തായ മറ്റു താരങ്ങൾ.