രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ഡല്‍ഹി ക്യാപിറ്റൽസ്, രണ്ട് ടീമിലും മാറ്റങ്ങൾ
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഡല്‍ഹി നായകന്‍ റിഷഭ് പന്ത്. രണ്ട് മാറ്റങ്ങളുമായി ക്യാപ്പിറ്റൽസ് ഇറങ്ങുമ്പോൾ റോയൽസിൽ ഒരു മാറ്റമാണുള്ളത്. വെസ്റ്റ് ഇൻഡീസിലേക്ക് മടങ്ങിയ ഷിമ്രോന്‍ ഹെറ്റ്‌മെയര്‍ക്ക് പകരം റാസ്സീ വാന്‍ ഡര്‍ഡസനെ ഉള്‍പ്പെടുത്തിയാണ് സഞ്ജു സാംസൺ ഇന്നത്തെ മത്സരത്തിന് ഒരുങ്ങുന്നത്.
അതേസമയം ഡൽഹി ക്യാപിറ്റൽസിൽ റിപാല്‍ പട്ടേലിന് പകരം ലളിത് യാദവും ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കരിയയും ടീമിൽ ഇടംപിടിച്ചു. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് പ്ലേഓഫ് ഉറപ്പിക്കാം.
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റാസി വാൻ ഡെർ ഡ്യൂസെൻ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, പ്രസിദ് കൃഷ്ണ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് സെൻ
ഡൽഹി ക്യാപിറ്റൽസ്: ഡേവിഡ് വാർണർ, ശ്രീകർ ഭരത്, മിച്ചൽ മാർഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാൻ പവൽ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ചേതൻ സക്കറിയ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ






































