മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്, ടീമിൽ ഒരു മാറ്റവുമായി രോഹിത്
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്. ടീമിൽ ഒരു മാറ്റവുമായി രോഹിത്തും സംഘവും ഇറങ്ങുമ്പോൾ പഞ്ചാബിനെതിരെ തോൽവി വഴങ്ങിയ ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് ടൈറ്റൻസ് കളിക്കാനിറങ്ങുന്നത്. ഹൃത്വിക് ഷോക്കീന് പകരം മുരുഗൻ അശ്വിനാണ് മുംബൈ നിരയിൽ ഇടംപിടിച്ചിരിക്കുന്നത്.
ഈ സീസണിലെ ഒമ്പതാം മത്സരത്തിൽ ആദ്യ ജയം സ്വന്തമാക്കിയ മുംബൈക്ക് വിജയം തുടരാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.പോയന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നുവെന്ന പ്രത്യേകതയുണ്ട് ഇന്നത്തെ മത്സരത്തിന്.
ടീം
മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, കീറോൺ പൊള്ളാർഡ്, ഡാനിയൽ സാംസ്, മുരുകൻ അശ്വിൻ, കുമാർ കാർത്തികേയ, ജസ്പ്രീത് ബുംറ, റിലേ മെറിഡിത്ത്
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, പ്രദീപ് സാങ്വാൻ, ലോക്കി ഫെർഗൂസൺ, അൽസാരി ജോസഫ്, മുഹമ്മദ് ഷമി






































