Cricket IPL IPL-Team Top News

പരിക്കേറ്റ് ടൈമൽ മിൽസ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

May 5, 2022

author:

പരിക്കേറ്റ് ടൈമൽ മിൽസ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്

പരിക്കുമൂലം ഈ സീസൺ ഐപിഎല്ലിൽ നിന്നും പുറത്തായി മുംബൈ പേസ് ബോളർ ടൈമൽ മിൽസ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈക്ക് ശേഷിക്കുന്ന മത്സരത്തിൽ താരത്തിന്റെ സേവനം ലഭ്യമാകില്ലെന്ന് ടീം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ടൈമൽ മിൽസിന്റെ പകരക്കാരനായി ട്രിസ്റ്റൻ സ്റ്റബ്‌സിനെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ചിട്ടുണ്ട്. കണങ്കാലിനേറ്റ പരിക്ക് കാരണമാണ് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് മിൽസ് പുറത്തായത്. ദക്ഷിണാഫ്രിക്കയുടെ മധ്യനിര ബാറ്റ്‌സ്മാൻ ട്രിസ്റ്റൻ സ്റ്റബ്‌സിനെ പകരക്കാരനായി എടുത്തത് വരാനിക്കുന്ന കളികളിൽ ടീമിന് ആശ്വാസകരമാകുമെന്നാണ് പ്രതീക്ഷ.

ഈ സീസണിൽ മുംബൈക്കായി മിൽസ് അഞ്ച് മത്സരങ്ങളിൽ നിന്നായി ആറ് വിക്കറ്റികൾ സ്വന്തമാക്കിയിരുന്നു. പകരക്കാരനായി എത്തുന്ന സ്റ്റബ്‌സ് ഇതുവരെ 17 ടി20 മത്സരങ്ങളിൽ നിന്നായി 157.14 സ്‌ട്രൈക്ക് റേറ്റിൽ 506 റൺസ് നേടിയിട്ടുണ്ട്. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് ദക്ഷിണാഫ്രിക്കൻ താരത്തെ ടീമിലെത്തിച്ചിരിക്കുന്നത്.

Leave a comment