ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍
ഐപിഎല്ലിൽ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ക്ലാസിക് മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇരുടീമിനും ജയം അനിവാര്യമാണ്.
ഒമ്പത് കളിയിൽ അഞ്ച് ജയമുള്ള ഹൈദരാബാദിന് പത്തും നാല് ജയമുള്ള ഡൽഹിക്ക് എട്ടും പോയിന്‍റാണുള്ളത്. പോയ മത്സരങ്ങളിൽ ഗുജറാത്തിനോടും ചെന്നൈയോടും തോൽവി വഴങ്ങിയ ഹൈദരാബാദ് ക്യാപിറ്റൽസിനെ കീഴടക്കാനുറപ്പിച്ചായിരിക്കും കളിക്കാനിറങ്ങുക. ബോളിംഗിലെ ഫോമില്ലായ്മയാണ് പോയ രണ്ടു തേൽവിക്ക് കാരണം. എങ്കിലും ഭുവനേശ്വർ കുമാർ, മാർകോ ജാൻസൻ, ഉമ്രാൻ മാലിക്ക്, ടി നടരാജൻ എന്നിവരുൾപ്പെട്ടെ പേസ് നിരയെ ഏവരും ഭയക്കുന്നുണ്ടെന്നതും വാസ്തവമാണ്.
അതേസമയം പൃഥ്വി ഷായും ഡേവിഡ് വാർണറും നൽകുന്ന തുടക്കമാണ് ഡൽഹിയുടെ കരുത്ത്. നായകനുൾപ്പടെയുള്ള മധ്യനിര തിളങ്ങാത്തത് അടുത്തിടെയായി ക്യാപിറ്റൽസിന് തലവേദനയാണ്. അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവും കുൽദീപ് യാദവിന്റെ സ്പിൻ ബോളിംഗും കരുത്തു തന്നെയാണ്. മുംബൈയിലെ ബ്രബോണ്‍ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം






































