സൺറൈസേഴ്‌സിനെ ബാറ്റിംഗിനയച്ച് ഗുജറാത്ത് ടൈറ്റൻസ്, ഒരു മാറ്റവുമായി ഹൈദരാബാദ്
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ ഗുജറാത്ത് ടൈറ്റൻസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ശ്രമിക്കുക. അതേസമയം തുടർച്ചയായ ഏഴാം ജയം സ്വന്തമാക്കാനാണ് കെയ്ൻ വില്യംസന്റെയും സംഘത്തിന്റെയും ലക്ഷ്യം.
മാറ്റങ്ങളൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. എന്നാൽ ഹൈദരാബാദ് നിരയിൽ ഒരു മാറ്റമുണ്ട്. ജഗദീശ സുചിത്തിനു പകരം വാഷിംഗ്ടൺ സുന്ദറാണ് ഇന്ന് സൺറൈസേഴ്‌സിനായി ഇറങ്ങുക. ഐപിഎല്ലിന്റെ പതിനഞ്ചാം എഡിഷനിൽ ആദ്യ തവണ ഏറ്റുമുട്ടിയപ്പോൾ വിജയം ഓറഞ്ച് പടയ്ക്കൊപ്പമായിരുന്നു.
ടീം
സൺറൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശർമ, കെയ്ൻ വില്യംസൺ, രാഹുൽ ത്രിപാഠി, എയ്ഡൻ മർക്രം, നിക്കോളാസ് പുരാൻ, ശശാങ്ക് സിംഗ്, വാഷിംഗ്ടൺ സുന്ദർ, മാർക്കോ ജാൻസൻ, ഭുവനേശ്വർ കുമാർ, ഉമ്രാൻ മാലിക്, ടി നടരാജൻ
ഗുജറാത്ത് ടൈറ്റൻസ്: വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, അഭിനവ് മനോഹർ, ഡേവിഡ് മില്ലർ, രാഹുൽ ടെവാതിയ, റാഷിദ് ഖാൻ, അൽസാരി ജോസഫ്, ലോക്കി ഫെർഗൂസൺ, യാഷ് ദയാൽ, മുഹമ്മദ് ഷമി






































