തനിക്ക് ചുറ്റും ടീം പണിയുമെന്നുള്ള ഉറപ്പില്‍ പിഎസ്ജിയില്‍ ഒരു കൊല്ലം കൂടെ തുടരാന്‍ ലയണല്‍ മെസ്സി
പാരീസ് സെന്റ് ജെർമെയ്ൻ ആക്രമണകാരി ലയണൽ മെസ്സി 2022-23 സീസണിൽ ക്ലബ്ബിൽ തുടരുമെന്ന് റിപ്പോർട്ട്.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവ് ഫ്രാൻസിലെ തന്റെ ആദ്യ സീസണിൽ ടീമില്‍ തന്റെ സ്വാധീനം ചെലുതുന്നതില് പരാജയപ്പെട്ടപ്പോള്‍ വരുന്ന സമ്മറില്‍ താരം പാരീസിനോട് ബൈ പറയുമെന്നുള്ള ഊഹോപോഹങ്ങള്‍ ഉണ്ടായിരുന്നു.എന്നാല്‍ അതിനുള്ള എല്ലാ സാധ്യതകളും തള്ളി കളഞ്ഞ് കൊണ്ട് വന്നിരിക്കുകയാണ് സ്കൈ സ്പോര്‍ട്ട്സിന്റെ റിപ്പോര്‍ട്ട്.
ഒരു കൊല്ലം കൂടി താരത്തിന്റെ സേവനം പിഎസ്ജി ആവശ്യപ്പെട്ടിരിക്കുകയാണ്.അടുത്ത സീസണില്‍ താരത്തിനെ കേന്ദ്രീകരിച്ച് പിഎസ്ജി കളിക്കും എന്നുള്ള ഉറപ്പില്‍ ആണ് മെസ്സി പാരീസില്‍ തുടരാന്‍ പോകുന്നത് എന്നും സ്കൈ സ്പോര്‍ട്ട്സ് വെളിപ്പെടുത്തി.






































