ധോണിയിലേറി ചെന്നൈ
എന്തുകൊണ്ടാണ് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർ ആയി താൻ അംഗീകരിക്കപ്പെട്ടിരിക്കുന്നത് എന്ന് ഒരിക്കൽ കൂടി കാണിച്ചു തന്നിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ തല ധോണി.ആവേശം കൊടുമ്പിരി കൊണ്ട മത്സരത്തിൽ അവസാന ഓവറിൽ ജയിക്കാൻ ചെന്നൈക്ക് വേണ്ടിയിരുന്നത് 17 റൺസാണ്.
ആദ്യ പന്തിൽ വിക്കറ്റ് വീഴുന്നു, രണ്ടാം പന്തിൽ ഒരു റൺ മാത്രം.പിന്നീടാണ് ധോണി മാജിക്കിന് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.ജയദേവ് ഉനാദ്കട്ട്എറിഞ്ഞ മൂന്നാം പന്ത് ധോണി സിക്സറിന് പറത്തുന്നു.നാലാം പന്തിൽ വീണ്ടുമൊരു ബൗണ്ടറി കൂടി .അപ്പോൾ ജയിക്കാൻ രണ്ടു പന്തിൽ ആറു റൺസ്.അഞ്ചാം പന്തിൽ ധോണി ഡബിൾസ് പൂർത്തിയാക്കുന്നു.നിർണായകമായ അവസാന പന്തിൽ ചെന്നൈക്ക് വിജയിക്കാൻ വേണ്ടത് 4 റൺസ്.പരിഭ്രമം തെല്ലുമില്ലാതെ ക്രീസിൽ നിന്ന ധോണിഅനായാസം പന്ത് ബൗണ്ടറി കടത്തുന്നു.വീണ്ടും ധോണി മാജിക്കിൽ ചെന്നൈയ്ക്ക് മൂന്ന് വിക്കറ്റ്ന്റെ അവിസ്മരണീയ വിജയം.
നേരത്തെ ടോസ് നേടിയ ചെന്നൈ ബൗളിംഗ്തെരഞ്ഞെടുക്കുകയായിരുന്നു.മുംബൈയെ ഞെട്ടിച്ചു കൊണ്ട് ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയ പുതുമുഖതാരം മുകേഷ് ചൗധരി ചെന്നൈക്ക് സ്വപ്ന സമാനമായ തുടക്കമാണ് നൽകിയത്.എന്നാൽ ചോരുന്ന താമര കൈകളുമായി ചെന്നൈ ഫീൽഡർമാർ കനിഞ്ഞനുഗ്രഹിച്ചപ്പോൾ മുംബൈ പൊരുതാവുന്ന സ്കോറിലേക്ക് കുതിച്ചു.തുടക്കത്തിൽ ചെന്നൈ വിട്ടുകളഞ്ഞ തിലക് വർമയാണ് 51 റൺസുമായി മുംബൈയുടെ ടോപ് സ്കോറർ .ഇതിനിടയിൽ kieron pollard നെ പുറത്താക്കാൻ ധോണി ഒരുക്കിയ കെണി ധോണി ബ്രില്ല്യൻസിന്റെ മറ്റൊരു പതിപ്പായി.സ്പിന്നർ ആയ തീഷ്ണയെ കൊണ്ട് കാരം ബോൾ എറിയിച്ച ധോണി പൊള്ളാർഡിനെ പിടിക്കാനായി ബൗളർക്ക് തൊട്ടു പുറകിൽ ബൗണ്ടറി ലൈനിന് അടുത്തായി ശിവം ദുബൈയെ നിർത്തിയിരുന്നു.ആ കെണിയിൽ പൊള്ളാർഡ് വീണു.മുംബൈ നൽകിയ വിജയ് ലക്ഷ്യത്തിലേക്ക് ചെന്നൈയും കിതച്ചു കൊണ്ടാണ് ബാറ്റിംഗ് ആരംഭിച്ചത്.ആദ്യ ഓവറിൽ തന്നെ ഗെയ്ക്വാദ് മടങ്ങി.ഏറെ വൈകാതെ മിച്ചൽ സാന്റനറും കൂടാരം കയറി.പിന്നീട് റോബിൻ ഉത്തപ്പ യും ശിവം ദുബെയും ചേർന്ന് ഇന്നിംഗ്സിനെ അല്പദൂരം മുന്നോട്ട് കൊണ്ടു പോയെങ്കിലും ഉത്തപ്പ പുറത്തായതോടെ കൂടി ചെന്നൈ വീണ്ടും പരുങ്ങലിലായി.ഒരു ഘട്ടത്തിൽ 106 റൺസിന് ആറുവിക്കറ്റ് എന്ന നിലയിൽ പരാജയം തുറിച്ചു നോക്കുമ്പോഴാണ് ധോണി രക്ഷകനായി ക്രീസിൽ അവതരിച്ചത്.മത്സരത്തെ അവസാന ഓവർലേക്ക് കൊണ്ടുപോവുകയായിരുന്നു ധോണിയുടെ തന്ത്രം .അത് ഫലം കാണുകയും ചെയ്തു.മുംബൈയ്ക്ക് വേണ്ടി ഡാനിയൽ സാംസ് നാലോവറിൽ 30 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി .ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റെടുത്തു മുംബൈയെ പ്രതിരോധത്തിലാക്കിയ പുതുമുഖ താരം മുകേഷ് ചൗധരിയാണ് കളിയിലെ താരം.