Cricket cricket worldcup Top News

ഷോൺ പൊള്ളോക്കിന്‌ പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് ലോകം…!!!

July 16, 2019

ഷോൺ പൊള്ളോക്കിന്‌ പിറന്നാൾ ആശംസകളുമായി ക്രിക്കറ്റ് ലോകം…!!!

 

ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഷോൺ പൊള്ളോക്കിന്‌ ഇന്ന് 46ആം ജന്മദിനം. ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസങ്ങൾ. ഒരു പതിറ്റാണ്ടിലധികം ആഫ്രിക്കൻ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമായിരുന്നു “പോളി” എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന ഷോൺ പൊള്ളോക്ക്.

108 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 3781 റണ്സും 421 വിക്കറ്റും നേടിയ പൊള്ളോക്കിന്‌ ഏകദിനത്തിലും മികച്ച കരിയർ റെക്കോർഡ് ആണുള്ളത്. 303 മത്സരങ്ങളിൽ നിന്നും 3519 റൺസും 393 വിക്കറ്റും നേടിയിട്ടുണ്ട് . 2003 ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌ക്കാരം കരസ്ഥമാക്കി.

ഒൻപതാം നമ്പറിൽ ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ റെക്കോർഡ് ഇപ്പോഴും പൊള്ളോക്കിന്റെ പേരിലാണ്. ഒരു ഏകദിന സെഞ്ച്വറി നേടുന്നതിന് മുൻപ് ഏറ്റവുമധികം ഇന്നിങ്ങ്സ് കളിച്ച താരം എന്ന റെക്കോർഡും താരത്തിന്റെ പേരിലാണ് (189 ഇന്നിങ്ങ്സ്).

Leave a comment