അർജൻ്റീനയുടെ യുവതാരം യുവൻ്റസിൽ
കൂടുതൽ യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിൻ്റെ ഭാഗമായി യുവൻ്റസ് അർജൻ്റീന യുവ പ്രധിരോധ താരം കൃസ്ത്യൻ റൊമോറെയെ ടീമിലെത്തിച്ചു. ഏകദേശം 26 മില്യൺ യുറോക്കാണ് ഇറ്റാലിയൻ ക്ലബ്ബായ ജനോവയിൽ നിന്ന് റൊമേറെയെ റാഞ്ചിയത്.അഞ്ചു വർഷത്തെ കരാറിൽ സ്വന്തമാക്കിയ ഈ താരത്തെ ജനോവക്ക് തന്നെ ലോണിൽ അയക്കാനാണ് യുവൻ്റസിൻ്റെ പ്ലാൻ.
അജാക്സിൽ നിന്ന് ഏറെക്കുറേ ഉറപ്പായ ഡി ലൈറ്റ് അടക്കം മികച്ച പ്രധിരോധ നിരയാണ് യുവൻ്റസിന് നിലവിലുള്ളത്. ഇറ്റാലിയൻ സൂപ്പർ താരങ്ങളായ ബനൂച്ചിയും ചില്ലെനിയും ബ്രസീലിയൻ താരം സാൻട്രോയും അടങ്ങുന്ന യുവൻ്റസ് പ്രധിരോധത്തിലേക്ക് ഡിലെറ്റും കൂടി എത്തുമ്പോൾ സർവ്വശക്തമാവും യുവൻ്റസിൻ്റെ പ്രധിരോധ നിര. അതിനാൽ തന്നെ റൊമോറെക്ക് യുവൻ്റസ് പ്രധിരോധത്തിൽ ഈ വർഷം യാതൊന്നും ചെയ്യാനില്ല. കഴിഞ്ഞ വർഷം ജെനോവക്ക് വേണ്ടി മികച്ച കളി പുറത്തെടുത്ത റൊമോറെയെ യുവൻ്റസിൻ്റെ ഭാവി മുന്നിൽ കണ്ടാവണം സൈൻ ചെയ്തിരിക്കുക. മുപ്പത് പിന്നിട്ട ചെല്ലിനിക്കും ബനൂച്ചിക്കും ഒരു മികച്ച ബാക്കപ്പ് അത്യാവിശ്വമാണ്.
അർജൻ്റീനയിൽ ഡിബാലയുടെ നാട്ടുകാരനായ റൊമോറോ തൻ്റെ സീനിയർ കരിയർ ആരംഭിക്കുന്നതും അർജൻ്റീനയിലെ തന്നെ ഒന്നാം ഡിവിഷൻ ക്ലബ് ആയ ബെൽഗ്രേനൊയിലാണ്. അവിടെ നിന്ന് കഴിഞ്ഞ സീസണിൽ 1.7 മില്യൺ യൂറോ മുടക്കി ജെനോവ താരത്തെ സ്വന്തമാക്കുകയിരുന്നു.
21 കാരനായ റൊമേറോ കഴിഞ്ഞ സീസണിൽ ജെനോവക്കായി ഇരുപത്തി ഏഴ് കളികളിൽ പ്രതിരോധം കാക്കുകയും രണ്ട് ഗോളുകൾ നേടുകയും ചെയ്തിരുന്നു. ഒരു വർഷത്തെ കരാറിലാണ് ജെനോവയിലേക്ക് താരത്തെ ജുവെന്റ്‌സ് ലോണിനയക്കുന്നത്.ഇറ്റലിയിലെ തന്നെ മറ്റൊരു ക്ലബ് ആയ അറ്റ്ലാന്റയും താരത്തിന്റെ പിന്നാലെ ഉണ്ടായിരുന്നു.
ഗഫൂർ ജെറി