എഫ് എ കപ്പ് ; സെമിയില്‍ ഇന്ന് ലിവര്‍പൂള്‍ സിറ്റിക്കെതിരെ
ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ഇരുവരും തങ്ങളുടെ സ്ഥാനം ഉറപ്പിച്ച ശേഷം, ശനിയാഴ്ച ഉച്ചയ്ക്ക് വെംബ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന എഫ്എ കപ്പിന്റെ സെമി ഫൈനലില്‍ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും.ഇത്തിഹാദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ ഇരുടീമുകളും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു.ഈ മത്സരത്തിലെ വിജയി ഫൈനലില്‍ ചെൽസിയെയോ ക്രിസ്റ്റൽ പാലസിനെയോ നേരിടും.ഇന്ത്യന്‍ സമയം എട്ട് മണിക്ക് വെംബ്ലി സ്റ്റേഡിയത്തില്‍ ആണ് മത്സരം നടക്കാന്‍ പോകുന്നത്.
ബുധനാഴ്ച രാത്രി അത്‌ലറ്റിക്കോയ്‌ക്കെതിരായ പരുക്കന്‍ കളി മൂലം സിറ്റിക്ക് തങ്ങളുടെ പ്രമാദമായ കളിക്കാര്‍ ആയ കെവിന്‍ ഡി ബ്രൂയ്ന,കൈല്‍ വാക്കര്‍ എന്നിവരെ പരിക്ക് മൂലം നഷ്ട്ടപ്പെട്ടെക്കും.അതിനാല്‍ ഈ മത്സരത്തില്‍ ലിവര്‍പൂളിനു ചെറിയ ഒരു മേല്‍ക്കൈ ഉണ്ടെന്ന് പറയാന്‍ കഴിയും.






































