Cricket Cricket-International IPL IPL-Team Top News

ഐപിഎല്‍ 2022 ; ആദ്യ ജയം തേടി മുംബൈ

April 9, 2022

ഐപിഎല്‍ 2022 ; ആദ്യ ജയം തേടി മുംബൈ

ഇന്ത്യൻ പ്രീമിയർ ലീഗ്  2022 ലെ 18-ാം മത്സരത്തിൽ പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ  മുംബൈ ഇന്ത്യൻസിനെ നേരിടും.ഈ ഗെയിമിലേക്ക് വരുമ്പോൾ,ആര്‍സിബി  മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റ്റ് നേടിയിട്ടുണ്ട്. മറ്റൊരു വിജയം അവരെ നിലവിലെ ടൂർണമെന്റിലെ ആദ്യ നാലിൽ എത്തിക്കും. മറുവശത്ത്, എംഐ ഇതുവരെ പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നിട്ടില്ല. അവർ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും തോല്‍വിയായിരുന്നു ഫലം.

ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ അവസാന മത്സരം മുംബൈക്ക് ഇപ്പോഴും മുറിവ് സമ്മാനിക്കുന്ന ഓര്‍മയായിരിക്കും.പാറ്റ് കുമിന്‍സിന്റെ ബാറ്റ് കൊണ്ടുള്ള പ്രകടനം മുംബൈയുടെ  ആദ്യ ജയം എന്ന ലക്ഷ്യത്തെ തകര്‍ത്തെറിഞ്ഞു.വൈകി  മഞ്ഞ് വരാനുള്ള സാധ്യത ഉള്ളതിനാല്‍  ടോസ് നേടി രണ്ടാം ബാറ്റിങ്ങിന് ആയിരിക്കും ടീമുകള്‍ക്ക് താല്‍പര്യം.

 

 

Leave a comment