ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് ചരിത്ര വിജയം
വ്യാഴാഴ്ച പാക്കിസ്ഥാൻ-ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലെ കാണികൾ ബാറ്റിംഗിന്റെ ഗംഭീരമായ ചില പ്രകടനത്തിന് സാക്ഷ്യം വഹിച്ചു.പാകിസ്ഥാന് രണ്ടാം മത്സരത്തില്‍ ആറു വിക്കറ്റിനു ജയം നേടി.ബാബർ അസമിന്റെ നേതൃത്വത്തിലുള്ള ടീം ഓസ്ട്രേലിയയുടെ സ്കോറായ 348 റൺസ് പിന്തുടര്ന്നത് പാകിസ്ഥാന്റെ ഏകദിന ക്രിക്കറ്റിലെ തന്നെ ഏറ്റവും ഉയർന്ന വിജയകരമായ റൺസ് വേട്ടയായി രേഖപ്പെടുത്തി.2014ൽ മിർപൂരിൽ ബംഗ്ലാദേശിനെതിരെ നേടിയ 329 റൺ ചേസ് ഇതോടെ പഴങ്കഥയായി.
ജയം നേടിയത് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കാൻ പാകിസ്ഥാനെ സഹായിച്ചു.ഓസീസ് അന്‍പത് ഓവറില്‍ എട്ട് വിക്കറ്റിനു 348 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ ഇമാം ഉൾ ഹഖ് (106), ബാബർ അസം (114), ഫഖർ സമാൻ (67) എന്നിവരുടെ പ്രകടനം മൂലം ആറു പന്ത് ശേഷിക്കെ കളി തീര്‍ത്തു.അവസാന ഏകദിനം ഏപ്രിൽ 2 ന് ഇതേ വേദിയിൽ നടക്കും, തുടർന്ന് മൂന്ന് ദിവസത്തിന് ശേഷം ടി20 മത്സരവും.