ലോകകപ്പ് ഇംഗ്ലണ്ടിന്: ഓസ്ട്രേലിയൻ മുൻനായകൻ
ലോകകപ്പ് ഫൈനൽ തുടങ്ങാൻ ഏതാനും നിമിഷങ്ങൾ മാത്രമാണ് ഉള്ളത്.3 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ നേരിടുമ്പോൾ പല മുൻ കളിക്കാരും തങ്ങളുടെ ഫേവറേറ്റുകളെ പ്രവചിച്ചിരുന്നു.ഇപ്പോൾ ഓസ്ട്രേലിയയുടെ മുൻക്യാപ്റ്റൻ റിക്കി പോണ്ടിങ് തന്റെ ലോകകപ്പ് ഫേവറേറ്റുകളെ തന്നെ വിജയ് ആയി തിരഞ്ഞെടുത്തിരിക്കുകയാണ്.ഇംഗ്ലണ്ട് ആയിരിക്കും ലോകകപ് ഉയർത്തുക എന്നാണ് പോണ്ടിങ് പറഞ്ഞത്.”ഇംഗ്ലണ്ട് കപ്പ് ഉയർത്തും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ നല്ല പാടായിരിക്കും എന്ന് ലോകകപ്പിന് മുമ്പ്തന്നെ പോണ്ടിങ് പറഞ്ഞിരുന്നു.
സമീപകാലത്തെ പ്രകടനം വെച്ചു നോക്കുമ്പോൾ സാധ്യത ഇംഗ്ലണ്ടിന് തന്നെയാണ്.ഹോം ആനുകൂല്യവും,മികച്ച ബൗളിംഗ്-ബാറ്റിംഗ് കൂട്ടുകെട്ടും.പക്ഷെ ന്യൂസിലൻഡിനെ തള്ളിക്കളയാനാകില്ല ആർക്കും കാരണം ഇന്ത്യയെ സെമിഫൈനലിൽ അടിയറവ് പറയിച്ചാണ് അവർ ഫൈനലിലേക്ക് ചുവടുവെച്ചത്.തുടർച്ചയായ രണ്ടാം വട്ടമാണ് ന്യൂസിലാൻഡ് ഫൈനൽ കളിക്കുന്നത് അത് അവര്ക് ഗുണം ചെയ്യും എന്നും പോണ്ടിങ് കൂട്ടിച്ചേർത്തു.ന്യൂസിലന്ഡിനെയും ഇംഗ്ലണ്ടിനെയും പ്രകടനം വെച്ച് നോക്കിയാൽ ഏറ്റവും കൂടുതൽ ചാൻസ് ഇംഗ്ലണ്ടിന് തന്നെയാണ്.കാരണം ഇംഗ്ലണ്ട് ലോകകപ്പിൽ 4 തവണ 300 നു മുകളിൽ സ്കോർ ചെയ്തു.ന്യൂസിലാൻഡ് ഒരുതവണ പോലും മുന്നൂറു കടന്നിട്ടില്ല.വിക്കറ്റ് നേട്ടം,ബൗണ്ടറികൾ എല്ലാം എടുത്തു നോക്കിയാലും ഇംഗ്ലണ്ട് തന്നെ മുൻപിൽ.എന്തായാലും കിരീടത്തിനു പുതിയ അവകാശികൾ വരും എന്നതാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്നത്.






































