ടോസ് നേടിയ സൺറൈസേഴ്സ് രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ചു
ഐപിഎല്ലിൽ ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെ ബാറ്റിംഗിനയച്ചു. ഇതുവരെ നടന്ന നാല് മത്സരങ്ങളിലും രണ്ടാമത് ബാറ്റുചെയ്ത ടീമാണ് ജയിച്ചതെന്നതിനാല്‍ ടോസിലെ വിജയം ഹൈദരാബാദിന് മുന്‍തൂക്കം നൽകിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
സഞ്ജു സാംസണ് പുറമേ മലയാളി താരമായ ദേവ്ദത്ത് പടിക്കലും ഇത്തവണ രാജസ്ഥാന് വേണ്ടി കളിക്കും. 2008-ല്‍ ഐപിഎല്‍. കിരീടം നേടിയ ശേഷം പിന്നീട് കിരീടമുയത്താനും ടീമിനായിട്ടില്ല. ഇത്തവണ ബാറ്റിംഗിലും ബോളിംഗിലും സന്തുലിതമായിട്ടാണ് രാജസ്ഥാൻ ഇറങ്ങുന്നത്.
അതേസമയം സൺറൈസേഴ്സിന്റെ ഏറ്റവും വലിയ കരുത്ത് കെയ്ൻ വില്യംസണിന്റെ ക്യാപ്റ്റൻസി തന്നെയാണ്. ഐ.പി.എല്ലില്‍ ഇതുവരെ 15 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ എട്ടുതവണ ഹൈദരാബാദ് വിജയിച്ചു. രാജസ്ഥാന് ഏഴുതവണ വിജയം കണ്ടു.
ടീം
രാജസ്ഥാൻ റോയൽസ്: യശസ്വി ജയ്സ്വാൾ, ജോസ് ബട്ട്ലർ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ, ഷിമ്രോൺ ഹെറ്റ്മെയർ, റിയാൻ പരാഗ്, രവിചന്ദ്രൻ അശ്വിൻ, നഥാൻ കൗൾട്ടർ-നൈൽ, യുസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, പ്രശസ്ത് കൃഷ്ണ
സൺറൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശർമ, രാഹുൽ ത്രിപാഠി, കെയ്ൻ വില്യംസൺ, നിക്കോളാസ് പുരാൻ, എയ്ഡൻ മർക്രം, അബ്ദുൾ സമദ്, വാഷിംഗ്ടൺ സുന്ദർ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ടി നടരാജൻ, ഉമ്രാൻ മാലിക്






































