സ്ലോ ഓവർ റേറ്റിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് 12 ലക്ഷം രൂപ പിഴ
ഡൽഹി ക്യാപിറ്റൽസിനെതിരായ ഐപിഎൽ 2022 ലെ ആദ്യ മത്സരത്തില്‍ തന്നെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് 12 ലക്ഷം രൂപ പിഴ ലഭിച്ചു.പതിവിലും താഴെ മാത്രം ആയ ഓവര്‍ റേറ്റ് ആണ് പിഴ ചുമത്താന്‍ കാരണം.സീസണിലെ തങ്ങളുടെ ആദ്യ മത്സരം കളിച്ച മുംബൈ ഡൽഹി ക്യാപിറ്റൽസിനോട് നാല് വിക്കറ്റിന് തോറ്റു.നിശ്ചിത സമയം കഴിഞ്ഞ് ഏതാനും മിനിറ്റുകൾ കഴിഞ്ഞു ആണ് മത്സരം അവസാനിച്ചത്.
തന്റെ ടീമിന്റെ തോൽവിക്ക് ശേഷം മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ സംസാരിച്ച ക്യാപ്റ്റൻ ശർമ്മ തന്റെ ബാറ്റർമാർ നന്നായി കളിച്ചുവെന്ന് പറഞ്ഞു. എന്നിരുന്നാലും, ബൗളർമാർക്ക് അവരുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല എന്നും അദ്ദേഹം വെളിപ്പെടുത്തി.ടീമിന്റെ പിഴവുകൾ അംഗീകരിച്ച ശർമ്മ അടുത്ത മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുള്ള പ്രതീക്ഷ പുലര്‍ത്തുന്നതായി വെളിപ്പെടുത്തി.