തലയുടെ അര്‍ദ്ധ സെഞ്ച്വറി പാഴായി ; ആദ്യ മത്സരത്തില്‍ ജയം കൊല്‍ക്കത്തക്ക് ഒപ്പം
ശനിയാഴ്ച നടന്ന ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആറ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിംഗ്‌സിനെ പരാജയപ്പെടുത്തി.മഹേന്ദ്ര സിംഗ് ധോണിയുടെ പുറത്താകാതെയുള്ള അർധസെഞ്ചുറിയും ക്യാപ്റ്റൻ രവീന്ദ്ര ജഡേജ (26 നോട്ടൗട്ട്), റോബിൻ ഉത്തപ്പ (28) എന്നിവരുടെ പ്രകടനം മൂലം ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 131 റണ്‍സ് നേടാനെ ചെന്നൈക്ക് കഴിഞ്ഞുള്ളു.കെകെആറിന് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി, വരുൺ ചക്രവർത്തി (1/23), ആന്ദ്രെ റസ്സൽ (1/38) എന്നിവരും മികച്ച രീതിയില്‍ ബോള്‍ ചെയ്തു.
ക്യാപ്റ്റന്റെ ആംബാൻഡ് ധരിക്കാതെ 12 സീസണുകൾക്ക് ശേഷം ആദ്യമായി കളിക്കുന്ന ധോണി 38 പന്തിൽ ഏഴ് ഫോറും ഒരു സിക്സും പറത്തിയാണ് അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ കെകെആർ 18.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 133 റൺസ് എടുത്ത് ലക്ഷ്യം മറികടന്നു.നാല് ഓവറിൽ 20 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ ഡ്വെയ്ൻ ബ്രാവോയാണ് സിഎസ്‌കെയുടെ ഏറ്റവും മികച്ച ബൗളർ.