സൗഹൃ ഫുട്ബോൾ മത്സരത്തിൽ ബഹ്റിനെതിരെ ഇന്ത്യയ്ക്ക് തോൽവി
സൗഹൃ ഫുട്ബോള്‍ മത്സരത്തില്‍ ബഹ്റിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അറേബ്യൻ ടീമിന്റെ വിജയം. അവസാന നിമിഷം ഗോള്‍ വഴങ്ങിയാണ് ഇഗോർ സിമാച്ചിന്റെ സംഘം പരാജയപ്പെട്ടത്.
കളി തുടങ്ങി മിനിറ്റുകൾക്കകം തന്നെ തുടര്‍ച്ചയായ ആക്രമണങ്ങളാണ് ബഹ്റിൻ നടത്തിയത്. തുടക്കത്തിലെ ബഹ്റിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും ഷോട്ട് ഇന്ത്യൻ നായകന്‍ ഗുര്‍പ്രീത് സിംഗ് സന്ധു തടുത്തിട്ട് രക്ഷകനായി. എന്നാൽ അൽ മുഹറഖ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 38-ാം മിനിറ്റിൽ മിഡ്-ഫീൽഡർ മുഹമ്മദ് അൽ-ഹർദാനാണ് ബഹ്റിനായി ആദ്യ ഗോൾ നേടിയത്.
ആദ്യ പകുതിയില്‍ ഒരു ഗോളിന്‍റെ ലീഡില്‍ കളിയവസാനിപ്പിച്ച ബഹ്റിനെ രണ്ടാം പകുതിയില്‍ 59-ാം മിനിറ്റില്‍ രാഹുല്‍ ബെക്കേ ഗോളിലൂടെ മറുപടി പറഞ്ഞു. രണ്ടാം പകുതിയുടെ തുടക്കത്തിൽ നവോറെം റോഷൻ സിങ്ങിനെ അവതരിപ്പിക്കാനുള്ള പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ നീക്കം നിർണായകമായി.
88 മിനിറ്റു വരെ പിടിച്ചു നിന്ന ഇന്ത്യ ഹുമൈദാന്റെ ഗോളിൽ വീഴുകയായിരുന്നു. കൂടുതൽ നേരവും പ്രതിരോധിച്ചു നില്‍ക്കാനുള്ള ഇന്ത്യയുടെ തന്ത്രം പാളിയതിനുള്ള മറുപടിയായിരുന്നുവിത്. 91-ാം റാങ്കുകാരായ ബഹ്‌റൈനെതിരെ, നിലവിൽ ഫിഫ റാങ്കിങ്ങിൽ 104-ാം സ്ഥാനത്തുള്ള സ്റ്റിമാച്ചിന്റെ ടീം പൊരുതി നിന്നത് ശ്രദ്ധേയമായി.






































