ഇന്റർകോണ്ടിനെന്റൽ കപ്പിൽ നിർണായക മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുന്നു.
ഇന്റർകോണ്ടിനെന്റൽ കപ്പിൽ ഇന്ത്യ ഇന്ന് ഇറങ്ങുമ്പോൾ കയ്യും മെയ്യും മറന്ന് കളിക്കണം കാരണം വിജയത്തിൽ കുറഞ്ഞൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനിന്നിറങ്ങുന്ന ഇന്ത്യയുടെ എതിരാളികൾ അത്ര മോശമല്ല.വൈകിട്ട് 8 മത്സരത്തിന് നടക്കുന്ന മത്സരത്തിൽ ഉത്തരകൊറിയയാണ് എതിരാളികൾ.ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും ഉത്തരകൊറിയയും തോറ്റിരുന്നു.അത് കൊണ്ട് തന്നെ ഇന്ത്യയെപോലെ തന്നെ അവർക്കും ഇന്ന് വിജയം അനിവാര്യമാണ്.നിലവിൽ അവർ ലോകറാങ്കിങ്ങിൽ 122 ആം സ്ഥാനത്താണ്, ഇന്ത്യ 101 പക്ഷെ അവരുടെ അട്ടിമറികൾ ഇന്ത്യൻ ആരാധകരുടെ സമാധാനം കെടുത്തുന്നു.
ഇന്ത്യ ആദ്യ മത്സരത്തിൽ താജികിസ്താനോട് ദയനീയമായി തോറ്റിരുന്നു.ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് മുന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ 4 ഗോളുകൾ വഴങ്ങി പരാജയപെട്ടു.ഇന്ത്യയെക്കാൾ ഏറെ പിറകിലുള്ള താജികിസ്ഥാനോടുള്ള തോൽവി ഇന്ത്യക്കേല്പിച്ച ആഘാതം വലുതായിരുന്നു.അതുകൊണ്ടു തന്നെ ഇന്ന് ടീമിൽ അഴിച്ചു പണിക്ക് സാധ്യത ഉണ്ട്.ജിങ്കാനും അനസും ഇല്ലാത്ത പ്രതിരോധം ആണ് ഇന്ത്യയെ വലിയ തോൽവിയിലേക്ക് തള്ളിയിട്ടത്.ഇന്ന് എന്തായാലും ഇരുവരും കാണും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ഇന്ത്യയെപ്പോലെ തന്നെ ദയനീയ തോൽവി തന്നെയായിരുന്നു ഉത്തരകൊറിയക്കും ആദ്യ കളിയിൽ.റാങ്കിങ്ങിൽ ഏറെ പിറകിലുള്ള സിറിയയോട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് കൊറിയ പരാജയപ്പെട്ടത്.