ജംഷഡ്‌പൂർ എഫ്‌സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍
ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്‌സിയുടെ പരിശീലകസ്ഥാനം ഉപേക്ഷിച്ച് ഓവന്‍ കോയ്ല്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതിനുവേണ്ടിയാണ് കോയ്ല്‍ ടീമിൽ നിന്നും പിൻമാറുന്നതെന്നാണ് വാർത്തകൾ. കോയ്ല്‍ ഈ സീസണില്‍ ജംഷേദ്പുരിനെ ഷീല്‍ഡ് കപ്പ് ജേതാക്കളാക്കി മാറ്റിയിരുന്നു.
എന്നാൽ സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ തോൽവിയുമായാണ് ജംഷഡ്‌പൂർ എഫ്‌സി മടങ്ങിയത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് കോയ്ല്‍ ടീം വിടുന്നത്. ആദ്യ സീസണില്‍ ടീമിനെ ആറാം സ്ഥാനത്തെത്തിക്കാനും പരിശീലകന് സാധിച്ച ഓവന് രണ്ടാം സീസണിൽ അഭിമാനിക്കാവുന്ന നേട്ടവുമായാണ് മടങ്ങിയത്.
ഈ സീസണിലെ ലീഗ് ഘട്ടത്തില്‍ 20 മത്സരങ്ങളില്‍ നിന്നായി 13 വിജയവും നാല് സമനിലയും മൂന്ന് തോല്‍വിയും മാത്രമാണ് കോയ്‌ലിന്റെ നേതൃത്വത്തില്‍ നേടിയത്. ജംഷഡ്‌പൂരിനൊപ്പമുള്ള നല്ല നിമിഷങ്ങള്‍ എന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച മുഹൂര്‍ത്തങ്ങളിലൊന്നാണെന്ന് ഓവന്‍ കോയ്ല്‍ പറഞ്ഞു.






































