ബിസിസിഐയുടെ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ട് പൃഥ്വി ഷാ
മാർച്ച് 26 ന് ആരംഭിക്കാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന പതിപ്പിന് മുന്നോടിയായുള്ള ബിസിസിഐയുടെ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ട് യുവതാരം പൃഥ്വി ഷാ. ക്രിക്കറ്റ് താരങ്ങളുടെ പരിക്കും ശാരീരികക്ഷമതയും വിലയിരുത്തുന്നതിനായി ബിസിസിഐ സംഘടിപ്പിക്കുന്ന ക്യാമ്പാണ് യോ യോ ടെസ്റ്റ്.
എന്നാൽ യോ യോ ടെസ്റ്റിൽ പരാജയപ്പെട്ടങ്കിലും ലീഗിൽ പങ്കെടുക്കുന്നതിൽ പൃഥ്വി ഷായ്ക്ക് തടസങ്ങളൊന്നുമില്ല. യോ-യോ ടെസ്റ്റിൽ വിജയിക്കാൻ ആവശ്യമായ സ്കോർ 16 ആണ്. എന്നാൽ ഡൽഹി ക്യാപിറ്റൽസ് താരത്തിന് 15 സ്കോർ മാത്രമാണ് നേടാനായതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ രഞ്ജി ട്രോഫി കളിക്കുന്ന മുംബൈ ടീമിന്റെ ഭാഗമായിരുന്നു പൃഥ്വി ഷാ.
തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ കളിച്ചെങ്കിലും നാല് ഇന്നിംഗ്സുകളിൽ നിന്ന് 26.75 ശരാശരിയിൽ 107 റൺസ് മാത്രം സ്കോർ ചെയ്യാനാണ് ഷായ്ക്ക് സാധിച്ചത്. ആഭ്യന്തര സർക്യൂട്ടിൽ റെഡ്-ബോൾ മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണം കാരണം ഷായുടെ ഫിറ്റ്നസ് പ്രശ്നങ്ങൾ ഉയർന്നുവന്നിരിക്കാമെന്നുമാണ് വിലയിരുത്തൽ.






































