അഫ്ഗാനിസ്ഥാനെ ഇനി റാഷിദ് നയിക്കും !!!!!!
ലോക ക്രിക്കറ്റിലെ കുട്ടിക്കൊമ്പന്മാർക്ക് ഇനി പുതിയ നായകൻ. ടീമിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായ റാഷീദ് ഖാൻ ആണ് നിയുക്ത നായകൻ. കൂടാതെ അസ്ഗർ അഫ്ഗാനെ ഉപ നായകൻ ആയും തിരഞ്ഞെടുത്തു.
ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നായകർക്കിടയിലായിരിക്കും ഇനി റാഷിദിന്റെ സ്ഥാനം.
20 കാരനായ റാഷീദ് 62 ഏകദിനത്തിലും 38 T20 യിലും 2 ടെസ്റ്റിലും അഫ്ഗാൻ കുപ്പായമണിഞ്ഞു. ഐപിൽ ഇൽ ഹൈദരാബാദ് ടീമിന്റെ അവിഭാജ്യ ഘടകമാണ് താരം.






































