കാർലോസിനായി പെപ്പ് vs ക്ലോപ്പ് പോര് ?
പ്രീമിയർ ലീഗിലെ വമ്പന്മാരായ ലിവർപൂളിനും മാഞ്ചസ്റ്റർ സിറ്റിക്കും സെവിയ്യ ഡിഫൻഡർ ഡീഗോ കാർലോസിനോട് താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.ലിവർപൂൾ മാനേജർ യൂർഗൻ ക്ലോപ്പും മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോളയും ബ്രസീലിയൻ താരത്തെ നിരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തത് ഫിചാജസ് ആണ്.
ഈ സീസണിൽ ലാ ലിഗയിൽ സെവിയ്യയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങൾ കൊണ്ട് താരം ഏറെ പ്രശംസ നേടിയിട്ടുണ്ട്.ജനുവരിയിൽ ന്യൂകാസിൽ യുണൈറ്റഡിലേക്കുള്ള നീക്കവുമായി 28-കാരൻ വളരെയധികം ബന്ധപ്പെട്ടിരുന്നു, എന്നിരുന്നാലും ഡിഫൻഡറെ വിട്ട് നല്‍കാന്‍ സ്പാനിഷ് ടീമിന് താല്‍പര്യം ഉണ്ടാര്‍ന്നില്ല.2019-ൽ നാന്റസിൽ നിന്ന് 15 മില്ല്യൺ ഡോളറിനു വാങ്ങിയ താരത്തിനെ ഇപ്പോള്‍ ലാഭത്തില്‍ വില്‍ക്കാനുള്ള തീരുമാനം ആണത്രേ സെവിയ്യ എടുത്തിരിക്കുന്നത്.ഇതോടെ കളത്തില്‍ ഉള്ള സിറ്റി ലിവര്‍പൂള്‍ പോര് കളത്തിനു പുറത്തും കാണാന്‍ ആകും.






































