കെവിൻ ഡി ബ്രൂയ്നെ പ്രശംസിക്കാന്‍ വാക്കുകള്‍ ഇല്ലാതെ ഇംഗ്ലീഷ് ഫുട്ബോള്‍ പണ്ടിറ്റസ്
മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മികച്ച മാൻ ഓഫ് ദ മാച്ച് വിന്നിംഗ് പ്രകടനത്തിന് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം കെവിൻ ഡി ബ്രൂയ്നെ പ്രശംസിച്ച് പണ്ഡിറ്റ് ജാമി റെഡ്ക്നാപ്പ്. മുൻ ലിവർപൂൾ താരം സിറ്റി താരം ആയ 30-കാരനെ ഫുട്ബോൾ ഇതിഹാസങ്ങളായ പോൾ ഷോൾസ്, സ്റ്റീവൻ ജെറാർഡ് എന്നിവരോട് ഉപമിച്ചു.രണ്ട് ഗോളുകളും ഒരു അസിസ്റ്റും താരം നേടി.
“ഒരു പരിധി വരെ അവൻ തികഞ്ഞ ഫുട്ബോൾ കളിക്കാരനാണ്. അവൻ പന്ത് അടിക്കുന്നതിൽ പോൾ ഷോൾസിനോട് സാമ്യമുള്ളയാളാണ്, പക്ഷേ അതുപോലെ തന്നെ സ്റ്റീവൻ ജെറാർഡിനെപ്പോലെ വേഗതയും ഉണ്ട്.അസാധാരണനാണ്. അവൻ വ്യത്യസ്തനാണ്.”റെഡ്ക്നാപ്പ് വെളിപ്പെടുത്തി.കൂടാതെ തന്റെ കരിയര്‍ തീരുമ്പോള്‍ പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച താരമായി ആവും ബ്രൂയ്ന കളി നിര്‍ത്തുക എന്നും റോയ് കീന്‍ രേഖപ്പെടുത്തി.






































