Foot Ball ISL Top News

അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി, എതിരാളി ഹൈദരാബാദ്

March 5, 2022

author:

അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി, എതിരാളി ഹൈദരാബാദ്

ഐഎസ്‌എല്ലിലെ അവസാന അങ്കത്തിനൊരുങ്ങി മുംബൈ സിറ്റി എഫ്‌സി ഇന്ന് ഹൈദരാബാദിനെ നേരിടും. ഇതിനോടകം തന്നെ സെമി ഫൈനൽ യോഗ്യത നേടിയ ഹൈദരാബാദ് അവാസന മത്സരത്തിലേറ്റ പരാജയത്തിന് മറുപടി നൽകാനാണ് ഇറങ്ങുന്നത്.

അതേസമയം സെമിയിലേക്കുള്ള നിർണായക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോറ്റ് സാധ്യതങ്ങൾ കയ്യാലപ്പുറത്തായതിന്റെ വാശി തീർക്കാനാണ് നിലവിലെ ചാമ്പ്യൻമാരായ മുംബൈ സിറ്റി ഒരുങ്ങുന്നത്. അവസാന മത്സരം വിജയിച്ച് നാലാം സ്ഥാനത്ത് എത്തി സെമിയിലെത്താനാണ് ശ്രമം. എന്നാൽ നാളെ നടക്കുന്ന കളിയിൽ ഗോവയ്ക്കെതിരെ കേരളം തോൽക്കുകയും വേണം.

അങ്ങനെയായാൽ മുംബൈ സിറ്റിക്ക് സെമി യോഗ്യത ലഭിക്കും. നിലവിൽ 19 മത്സരങ്ങൾ പൂർത്തിയാക്കിയ ഹൈദരാബാദ് 35 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അതേസമയം ഇത്രയും മത്സരങ്ങളിൽ നിന്നുമായി 31 പോയിന്റുമായി മുംബൈ അഞ്ചാം സ്ഥാനത്താണ്. പോയിന്റ് പട്ടികയിൽ നാലാമതുള്ള ബ്ലാസ്റ്റേ‌ഴ്‌സിന് 33 പോയിന്റാണുള്ളത്.

Leave a comment