ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കാൻ ജംഷഡ്പൂർ എഫ്സി ഇന്ന് ഇറങ്ങുന്നത് ഒഡീഷയ്ക്കെതിരെ
ഐഎസ്എൽ ഫുട്ബാളിൽ നേരത്തെ തന്നെ സെമി ഫൈനൽ ഉറപ്പിച്ച ജംഷഡ്പൂർ എഫ്സി ഇന്ന് ഇറങ്ങുന്നത് ഒഡീഷയ്ക്കെതിരെ. സെമിയിലെത്തിയെങ്കിലും അഞ്ച് വിജയങ്ങളുടെ അപരാജിത കുതിപ്പ് തുടരാനാകും ടീമിന്റെ ശ്രമം. ഇന്ന് ബാംബോലിമിലെ അത്ലറ്റിക് സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം.
ഈ സീസണിലെ ഒഡീഷയുടെ അവസാന മത്സരമായിരിക്കും ഇന്ന് നടക്കുക. അതിനാൽ തന്നെ കരുത്തൻമാരായ ജംഷഡ്പൂരിനെ തോൽപ്പിച്ച് വിജയത്തോടെ സീസൺ അവസാനിപ്പിക്കാനാണ് ഒഡീഷയ്ക്ക് ആഗ്രഹം. ഇരുടീമുകളും ഇതുവരെ അഞ്ചു തവണയാണ് നേർക്കുനേർ ഏറ്റുമുട്ടിയിട്ടുള്ളത്.
ഹെഡ്-ടു-ഹെഡ് റെക്കോർഡുകളെ സംബന്ധിച്ചിടത്തോളം ഈ മത്സരത്തിൽ ജംഷഡ്പൂർ എഫ്സിക്കാണ് മുൻതൂക്കം. അഞ്ചിൽ മൂന്ന് ജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് ജംഷഡ്പൂരിന് ഒഡീഷയ്ക്കെതിരെയുള്ള റെക്കോർഡ്.






































