ഐപിഎൽ; പഞ്ചാബ് കിങ്സിന്റെ നായകനായി മായങ്ക് അഗർവാൾ
ഐപിഎൽ ടീമായ പഞ്ചാബ് കിങ്സിന്റെ നായകനായി മായങ്ക് അഗർവാളിനെ നിയമിച്ചു. കാത്തിരിപ്പിനും സസ്പെന്‍സുകള്‍ക്കും വിരാമമിട്ടുകൊണ്ടാണ് കെഎല്‍ രാഹുല്‍ ടീം വിട് സാഹചര്യത്തിൽ പഞ്ചാബിന്റെ അമരത്തേക്ക് മായങ്ക് അഗര്‍വാള്‍ എത്തുന്നത്.
അര്‍ഷദീപ് സിങ്ങിനും ഹര്‍പ്രീത് ബ്രാറിനുമൊപ്പം ഈ സീസണിലെ ഐപിഎല്ലിനായി പഞ്ചാബ് നിലനിര്‍ത്തിയ മൂന്ന് താരങ്ങളിലൊരാളായിരുന്നു മായങ്ക് എന്നതും ശ്രദ്ധേയമാണ്. 2018 മുതൽ താരം ടീമിന്റെ ഭാഗമാണെന്നതും നായക സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതിൽ പ്രത്യേക പങ്കുവഹിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ട് സീസണുകളിലും 400 റണ്‍സിന് മുകളില്‍ കണ്ടത്താനും മായങ്ക് അഗർവാളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കായി 19 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 1429 റണ്‍സാണ് അഗര്‍വാള്‍ നേടിയത്. നാല് സെഞ്ചുറികളും താരത്തിന്റെ പേരിലുണ്ട്. മുഖ്യ പരിശീലകൻ അനിൽ കുംബ്ലെയാണ് മായങ്കിന്റെ പേര് നിർദേശിച്ചത്. താരലേലത്തില്‍ പരിചയസമ്പത്തിനും യുവാക്കള്‍ക്കും ഒരുപോലെ പരിഗണന കൊടുത്താണ് ടീമിനെ പാകപ്പെടുത്തിയതെന്നും കുംബ്ലെ അഭിപ്രായപ്പെട്ടു.