ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി, ഹൈദരാബാദിനെതിരെ തോൽവി
ഐഎസ്എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തിൽ ഹൈദരാബാദിനെതിരെ കയിപ്പുള്ള പരാജയവുമായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവിയാണ് നിർണായക മത്സരത്തിൽ കൊമ്പൻമാർ വഴങ്ങിയത്.
തോൽവിയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ടൂർണമെന്റിലെ സെമി ഫാനൽ സാധ്യതകൾ തുലാസിലായി. ഇരുടീമുകളും ആദ്യംമുതലെ ആക്രമിച്ചാണ് കളിച്ചതെങ്കിലും ആദ്യം വലകുലുക്കിയത് ഹൈദരാബാദിയിരുന്നു. 28-ാം മിനിറ്റിൽ കേരളത്തിന്റെ മുൻതാരമായിരുന്ന ഒഗ്ബെച്ചയാണ് ഗോൾ നേടിയത്.
ആദ്യ പകുതിയിൽ പിന്നിൽ പോയ ബ്ലാസ്റ്റേഴ്‌സ് ഉണർന്നു കളിച്ചെങ്കിലും ഹൈദരബാദിന്റെ പ്രതിരോധകോട്ട തകർക്കാൻ കേരളത്തിനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ലഭിച്ച ഗോൾഡൻ ചാൻസ് ബ്ലാസ്റ്റേഴ്സ് താരം ചെഞ്ചോ നഷ്ടമാക്കിയതും തിരിച്ചടിയായി. 87-ാം മിനിറ്റിൽ ജാവിയർ സിവേറിയോയിലൂടെ ഹൈദരാബാദ് ലീഡ് ഉയർത്തി. എന്നാൽ ഇഞ്ചുറി ടൈമിൽ കൊമ്പൻമാർക്കായി വിൻസി ബരേറ്റോ ആശ്വാസ ഗോൾ നേടുകയായിരുന്നു.