യൂറോപ്പ ലീഗിൽ നാപ്പോളിക്കെതിരെ ബാഴ്സലോണയ്ക്ക് സമനില കുരുക്ക്
യൂറോപ്പ ലീഗിൽ ആദ്യ പാദത്തിൽ നാപ്പോളിയുമായി സമനില പിടിച്ച് സ്പാനിഷ് ബമ്പൻമാരായ ബാഴ്സലോണ. കിട്ടിയ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതാണ് ചാവിയുടെ ടീമിന് കളിയിൽ തിരിച്ചടിയായത്. ക്യാമ്പ് നൂവിൽ ബാഴ്സ മികച്ച തുടക്കമാണ് നടത്തിയതെങ്കിലും സിയിലിൻസ്കിയിലൂടെ 29-ാം മിനിറ്റിൽ ഇറ്റാലിയൻ ടീമാണ് ആദ്യം ഗോൾ നേടിയത്.
പിന്നീട് ഒപ്പമെത്താനുള്ള ബാഴ്സലോണയുടെ ശഅരമങ്ങളാണ് കണ്ടത്. എന്നാൽ ബാഴ്സയുടെ അറ്റാക്കിംഗ് ത്രയമായ ടോറസ്, ട്രയോരെ, ഒബിമിയാങ്ങ് എന്നിവർ ഏറെ ശ്രമിച്ചെങ്കിലും വല കുലുക്കാൻ മാത്രം കാറ്റാലൻ ടീമിനായില്ല.
അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിലും താരങ്ങൾ മിടുക്കുകാട്ടിയതും ബാഴ്സലോണയ്ക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിലെ 59-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സ്പാനിഷ് ടീമിന് രക്ഷയായി. കിക്കെടുത്ത ഫെറാൻ ടൊറസിന് പിഴച്ചില്ല. രണ്ടാം പകുതിയിൽ നാപ്പോളിയാണ് മികച്ചു നിന്നതും എന്നും പറയാം. ഇനി രണ്ടാം പാദ മത്സരം ഇറ്റാലിയൻ ടീമായ നാപ്പോളിയുടെ ഹോം ഗ്രൗണ്ടായ നേപ്പിൾസിൽ ഫെബ്രുവരി 24-നാണ് നടക്കുക.