ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ് ബംഗാളും ഒഡീഷയും നേർക്കുനേർ
ഐഎസ്എൽ ഫുട്ബോളിൽ ഇന്ന് ഈസ്റ്റ് ബംഗാളും ഒഡീഷയും നേർക്കുനേർ. പോയിന്റ് ടേബിളിൽ രണ്ടാംപകുതിയിലെ സാന്നിധ്യങ്ങളാണെങ്കിലും മത്സരത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്നും ശ്രദ്ധേയമാണ്.
15 മത്സരങ്ങളിൽ നിന്നായി 10 പോയിന്റുള്ള ഈസ്റ്റ് ബംഗാളിനെ സംബന്ധിച്ച് ഇന്നത്തെ കളിയിൽ ജയിച്ചാലും തോറ്റാലും പ്രത്യേകിച്ച് സംഭവിക്കാൻ ഒന്നും തന്നെയില്ല. എന്നാൽ മറുവശത്ത് ഒഡീഷയ്ക്ക് നഷ്‌ടപ്പെടാൻ ഏറെയുണ്ടുതാനും. 14 കളികളിൽ നിന്നായി 18 പോയിന്റുള്ള ക്ലബിന് ഇന്നു ജയിച്ചാൽ സെമി പ്രതീക്ഷകൾ സജീവമായി നിലനിർത്താം.
അതേസമയം തോൽവിയാണ് ഫലമെങ്കിൽ ക്ലബിന് നിരാശയായിക്കും പേറേണ്ടി വന്നത്. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് അവസാന നിമിഷത്തിൽ ഗോൾ നേടി സമനിലയാവേണ്ടി വന്ന നിർഭാഗ്യം ഒഡീഷ മറന്നിട്ടുണ്ടാവില്ല. എന്തായാലും ഇന്നത്തെ ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തിൽ മേൽകൈ ഒഡീഷയ്ക്കു തന്നെയാണ്.
ജയിച്ചാൽ ഐഎസ്എൽ ഫുട്ബോളിൽ എട്ടാം സ്ഥാനക്കാർക്ക് 21 പോയിന്റുമായി ചെന്നൈയിൻ എഫ്‌സിയെയും എടികെ മോഹൻ ബഗാനെയും മറികടന്ന് ആറാം സ്ഥാനത്തേയ്ക്ക് കയറാം. ഈ രണ്ട് ടീമുകളും തമ്മിലുള്ള അവസാന രണ്ട് മത്സരങ്ങൾ ഐഎസ്എൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറുകളുള്ള രണ്ട് മത്സരങ്ങളായിരുന്നു എന്നതും ഇന്നത്തെ കളിയുടെ വീര്യം കൂട്ടും. രാത്രി 7.30 ആണ് മത്സരം.






































