Cricket Cricket-International Top News

ആഷസ് രണ്ടാം ടെസ്റ്റ്‌ ; ഒന്നാം ദിനത്തില്‍ പിടി മുറുക്കി ഓസീസ്

December 17, 2021

ആഷസ് രണ്ടാം ടെസ്റ്റ്‌ ; ഒന്നാം ദിനത്തില്‍ പിടി മുറുക്കി ഓസീസ്

മാർനസ് ലബുഷാഗ്നെ സെഞ്ച്വറിയിലേക്ക് കുതിക്കുമ്പോൾ, ഇംഗ്ലണ്ടിനെതിരായ രണ്ടാം ആഷസ് ടെസ്റ്റിൽ വ്യാഴാഴ്ച അഡ്‌ലെയ്ഡ് ഓവലിൽ ഓസ്‌ട്രേലിയ ശക്തമായി ഒന്നാം ദിന മത്സരം  അവസാനിപ്പിച്ചു. ലബുഷാഗ്നെ 275 പന്തിൽ 95 റൺസുമായി പുറത്താകാതെ നിന്ന ഒന്നാം ദിനത്തില്‍ ഓസ്‌ട്രേലിയ  രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 എന്ന നിലയിൽ  അവസാനിപ്പിച്ചു, ലബുഷാഗ്നെ മികച്ച ഫോമിലായിരുന്നു, ഡേവിഡ് വാർണറുമായി 172 റൺസും സ്റ്റീവ് സ്മിത്തിനൊപ്പം 45 റൺസും പങ്കിട്ട അദ്ദേഹം രണ്ടാം ദിനത്തില്‍ തന്‍റെ സെഞ്ചുറി നേടിയേക്കും.

സ്‌റ്റോക്‌സിന്റെ 65-ാം ഓവറിൽ പുറത്തായ വാര്‍ണറിനു അഞ്ചു റണ്‍സ് കൊണ്ട് സെഞ്ചുറി നഷ്ട്ടം ആയി.167 പന്തിൽ  11 ബൗണ്ടറികള്‍ ഉള്‍പ്പടെ  അദ്ദേഹം നേടിയത് 95 റണ്‍സ് ആണ്.സ്റ്റോക്‌സിനെ കൂടാതെ, ഓപ്പണർ മാർക്കസ് ഹാരിസിനെ പവലിയനിലേക്ക് മടക്കി സ്റ്റുവർട്ട് ബ്രോഡും ഇംഗ്ലണ്ടിനായി ഒരു വിക്കറ്റ് വീഴ്ത്തി.ക്രീസില്‍ നിലവില്‍ സ്മിത്ത്(18) കൂടി ഉള്ളത് ഓസ്ട്രേലിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Leave a comment